തിരുവനന്തപുരം: ഉടുമ്പന്‍ചോല എംഎല്‍എ എം എം മണിയുടെ വാഹനം അപകടത്തില്‍പ്പെട്ടു. കാറിന്റെ പിന്‍ചക്രം ഊരിത്തെറിച്ചായിരുന്നു അപകടമുണ്ടായത്. ഇടുക്കി കമ്പംമെട്ടിലാണ് വെച്ചായിരുന്നു സംഭവം.
നെടുങ്കണ്ടത്തു നിന്ന് പൊതു പരിപാടിയില്‍ പങ്കെടുക്കാനായി കമ്പംമെട്ടിലേക്ക് വരുമ്പോഴായിരുന്നു എം എം മണിയുടെ വാഹനം അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. മുന്‍പും രണ്ടുതവണ സമാനമായ രീതിയില്‍ എംഎല്‍എയുടെ വാഹനം അപകടത്തില്‍ പെട്ടിരുന്നു.