വ്യക്തമായ തെളിവുകള്‍; എല്‍ദോസിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക്

ബലാല്‍ത്സംഗത്തിനും വധശ്രമത്തിനും വ്യക്തമായ തെളിവുണ്ടെന്നാണ് നിയമോപദേശം

തിരുവനന്തപുരം: എല്‍ദോസിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക്. ജാമ്യം റദ്ദാക്കാന്‍ അപ്പീല്‍ നല്‍കാമെന്ന് അന്വേഷണ സംഘത്തിന് നിയമോപദേശം ലഭിച്ചു. ബലാല്‍ത്സംഗത്തിനും വധശ്രമത്തിനും വ്യക്തമായ തെളിവുണ്ടെന്നാണ് നിയമോപദേശം. അഡി. സെഷന്‍സ് കോടതി ഉത്തരവ് ചോദ്യം ചെയ്താണ് അപ്പീല്‍. ഇന്നലെ രാവിലെ പത്ത് മുതല്‍ വൈകീട്ട് അഞ്ചരവരെ എല്‍ദോസിനെ തിരുവനന്തപുരം കമ്മീഷണര്‍ ഓഫീസില്‍ വെച്ച് ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലുമായി എല്‍ദോസ് സഹകരിക്കുന്നില്ലെന്നായിരുന്നു അന്വേഷണസംഘത്തിന്റെ വെളിപ്പെടുത്തല്‍.

വിശദാന്വേഷണത്തിനായി എല്‍ദോസ് കഴിഞ്ഞ ദിവസം മൊബൈല്‍ ഫോണ്‍ അന്വേഷണസംഘത്തിന് കൈമാറിയിരുന്നു. ഈ ഫോണ്‍ തന്നെയാണോ സംഭവ ദിവസങ്ങളില്‍ എംഎല്‍എ ഉപയോഗിച്ചത് എന്ന് അറിയാന്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും. കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചെങ്കിലും അടുത്തമാസം ഒന്നുവരെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശമുണ്ട്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി തെളിവെടുപ്പ് അടക്കമുള്ള നടപടികളിലേക്ക് കടക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

 

Exit mobile version