തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന് പിറന്നാളാശംസകള്‍ നേര്‍ന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അച്യുതാനന്ദനെ വീട്ടിലെത്തി നേരില്‍ കണ്ടാണ് ഗവര്‍ണര്‍ ആശംസകള്‍ നേര്‍ന്നത്. കഴിഞ്ഞ ദിവസമായിരുന്നു അച്യുതാനന്ദന്റെ 99ാം പിറന്നാള്‍. പിറന്നാള്‍ ദിവസം ഗവര്‍ണര്‍ സംസ്ഥാനത്തുണ്ടായിരുന്നില്ല.
ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് ഗവര്‍ണര്‍ ബാര്‍ട്ടണ്‍ഹില്ലിലെ അച്യുതാനന്ദന്റെ മകന്‍ വി.എ.അരുണ്‍ കുമാറിന്റെ വസതിയിലെത്തിയത്. പത്തു മിനിറ്റിനുകള്‍ക്ക് ശേഷം മടങ്ങുകയും ചെയ്തു.
വി സി നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ പോര് കനക്കുന്നതിനിടയിലാണ് സിപിഎമ്മിന്റെ സ്ഥാപക നേതാക്കളിലൊരാളായ അച്യുതാനന്ദനെ കാണാന്‍ ഗവര്‍ണര്‍ എത്തിയത്.
Discussion about this post