തിരുവനന്തപുരം: ലൈംഗികാരോപണം ആരോപിച്ച് സ്വപ്ന സുരേഷ് രംഗത്ത് എത്തിയതിന് പിന്നാലെ നിഷേധിച്ച് മുന്‍ മന്ത്രി കടകംപിള്ളി സുരേന്ദ്രന് രംഗത്ത്. മൂന്ന് വര്‍ഷത്തിനിടയില്‍ ഒരിക്കല്‍ പോലും പറയാത്ത ആരോപണം ഇപ്പോള്‍ ബോധപൂര്‍വം ഉയര്‍ത്തുകയാണെന്നാണ് കടകംപള്ളി പറയുന്നത്. പാര്‍ട്ടിയോട് ആലോചിച്ച് സ്വപ്നക്കെതിരെ നിയമനടപടിയിലേക്ക് കടക്കുമെന്നും കടകംപള്ളി സുരേന്ദ്രന് വ്യക്തമാക്കി.
കഠിനമായ യാതനകള്‍ അനുഭവിച്ച സ്ത്രീയാണ് സ്വപ്ന. പുസ്തകത്തിലെ ആരോപണം തന്റെ പേരിലേക്ക് എത്തിക്കാന്‍ അഭിമുഖത്തിനിടയില്‍ ശ്രമമുണ്ടായെന്നും കടകംപള്ളി ആരോപിച്ചു. സ്വപ്നയെ കൊണ്ട് തന്റെ പേര് പറയിപ്പിക്കാന്‍ ശ്രമിച്ചു. ഇത് ഗൂഢാലോചനയുടെ ഭാഗമാണ്. ബിജെപിയുടെ പാളയത്തിലാണ് സ്വപ്നയെന്നും കടകംപിള്ളി കൂട്ടിച്ചേര്‍ത്തു.
പ്രവാസികളുടെ പരിപാടിയുമായി ബന്ധപ്പെട്ട പാര്‍ട്ടി ചടങ്ങില്‍ പങ്കെടുത്തിന് ശേഷം ജനപ്രതിനിധികള്‍ക്ക് ഒപ്പം സ്വപ്നയുടെ വീട്ടില്‍ എത്തിയിരുന്നു. അവിടെ എത്തിയപ്പോഴാണ് സ്വപ്നയുടെ വീടാണെന്ന് അറിഞ്ഞത്. വീട്ടിലേക്ക് കയറി അഞ്ചോ പത്തോ മിനിറ്റിനുള്ളില്‍ ചായ കുടിച്ചു മടങ്ങി. ഫോട്ടോ എടുത്തപ്പോള്‍ സ്വപ്നയെ ചേര്‍ത്ത് നിര്‍ത്തിയെന്ന ആരോപണവും കടകംപള്ളി നിഷേധിച്ചു. കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രശ്നങ്ങളില്‍ ഇടപെട്ടിട്ടുണ്ടെന്നല്ലാതെ മറ്റെല്ലാം ആരോപണങ്ങള്‍ മാത്രമാണെന്നും സ്വപ്നയുടെ സഹോദരനെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും കടകംപള്ളി പറഞ്ഞു.
മുന്‍മന്ത്രിമാരായ കടംകംപള്ളി സുരേന്ദ്രന്, തോമസ് ഐസക്ക്, മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണണന്‍ അടക്കമുള്ള നേതാക്കള്‍ക്കെതിരെയാണ് സ്വപ്ന സുരേഷ് ലൈംഗികാരോപണം ഉന്നയിച്ചത്.
Discussion about this post