ഇറ്റാനഗര്‍: അരുണാചല്‍ മാര്‍ക്കറ്റില്‍ വന്‍ തീപിടുത്തം. ഇന്ന് വെളുപ്പിന് മൂന്നരയ്ക്ക് ഉണ്ടായ തീപിടിത്തത്തില്‍ 700 ഓളം റ്റാനഗറിലെ കടകളാണ് കത്തിനശിച്ചത്. സംഭവത്തില്‍ ആളപായമില്ല.
മുളയും തടിയും ഉപയോഗിച്ച് നിര്‍മിച്ച കടകളിലേക്ക് വളരെ വേഗത്തില്‍ തീ പടര്‍ന്നുപിടിക്കുകയായിരുന്നു. ഫയര്‍ സ്റ്റേഷന് അടുത്തായിട്ടും ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്താന്‍ വൈകിയെന്ന പരാതി ഉയരുന്നുണ്ട്. വിവരം അറിയിക്കാന്‍ ഫയര്‍ സ്റ്റേഷനിലെത്തിയപ്പോള്‍ അവിടെ ആരും ഉണ്ടായിരുന്നില്ലെന്നും ആളുകള്‍ പറയുന്നു. സ്ഥലത്തെത്തിയ ഫയര്‍ എഞ്ചിനുകളില്‍ ആവശ്യത്തിനു വെള്ളം ഉണ്ടായിരുന്നില്ലെന്നും ആരോപണമുണ്ട്. തുടര്‍ന്ന്, തിരികെ ദീര്‍ഘദൂരം യാത്ര ചെയ്താണ് എഞ്ചിനുകളില്‍ വെള്ളം നിറച്ച് തിരികെയെത്തിയത്. 5 മണിയോടെ ഇവര്‍ തിരികെ എത്തിയപ്പോള്‍ മാര്‍ക്കറ്റിലെ ഭൂരിഭാഗം കടകളിലേക്കും തീ പടര്‍ന്നുപിടിക്കുകയായിരുന്നു.
Discussion about this post