വാട്‌സ് ആപ്പ് നിലച്ചു; ഇന്ത്യയടക്കം നിരവധി രാജ്യങ്ങളിൽ സേവനം തടസ്സപ്പെട്ടു

വാട്‌സ് ആപ്പ് നിലച്ചതോടെ കൂട്ട പരാതിയുമായി ഉപഭോക്താക്കള്‍

പ്രമുഖ ഓൺലൈൻ മെസേജിങ് ആപ്പായ വാട്സ്ആപ്പ് നിശ്ചലമായി. ഉപയോക്താക്കൾക്ക് സന്ദേശങ്ങൾ അ‍യക്കാനോ സ്വീകരിക്കാനോ സാധിക്കുന്നില്ല. ലോകവ്യാപകമായി പ്രശ്നം റിപ്പോർട്ട് ചെയ്തതായി ട്വിറ്ററിൽ ഉപയോക്താക്കൾ ചൂണ്ടിക്കാട്ടുന്നു. അതേസമയം, ഇതുസംബന്ധിച്ച് വാട്സാപ്പ് പ്രതികരിച്ചിട്ടില്ല.

.ഉച്ചയ്ക്ക് 12 മണിയോടെയാണ് വാട്‌സ് ആപ്പിലൂടെ ഉപഭോക്താക്കള്‍ക്ക് സന്ദേശം അയക്കാനോ വീഡിയോ കോളിനോ മറ്റോ സാധ്യമാവാതെ വന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആറായിരിത്തോളം പരാതികള്‍ ഇതിനകം കിട്ടിയെന്നാണ് ലഭിക്കുന്ന വിവരം.

വാട്സ്ആപ്പ് സ്റ്റോറികളും ലോഡാവുന്നില്ല. വാട്സ്ആപ്പിന്‍റെ സമൂഹമാധ്യമ ഹാൻഡിലുകളിൽ ഇതുസംബന്ധിച്ച് വിശദീകരണമൊന്നും നൽകിയിട്ടില്ല. വാട്‌സ് ആപ്പ് നിലച്ചതോടെ കൂട്ട പരാതിയുമായി ഉപഭോക്താക്കള്‍.

പ്രതിമാസം 200 കോടിയോളം സജീവ ഉപയോക്താക്കളുള്ള ലോകത്തിലെ ഏറ്റവും വലിയ ചാറ്റ് പ്ലാറ്റ്‌ഫോമാണ് വാട്സ്ആപ്പ്. ഫേസ്ബുക്കിനും യൂട്യൂബിനും ശേഷം മൂന്നാമത്തെ വലിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുമാണ്.

Exit mobile version