Striking Seconds
  • Home
  • Latest News
    • Kerala
    • India
    • World
  • Sports
  • Entertainment
    • Cinema
    • Cultural
  • Health
    • Beauty
    • Fitness
    • Lifestyle
  • Special
  • Columns
  • ⋮
    • Sports English
    • Crime
    • Business
    • Sci & Tech
    • Automobile
    • Women
    • Travel
    • Explainer
    • Info
    • Ruchi
No Result
View All Result
Striking Seconds
  • Home
  • Latest News
    • Kerala
    • India
    • World
  • Sports
  • Entertainment
    • Cinema
    • Cultural
  • Health
    • Beauty
    • Fitness
    • Lifestyle
  • Special
  • Columns
  • ⋮
    • Sports English
    • Crime
    • Business
    • Sci & Tech
    • Automobile
    • Women
    • Travel
    • Explainer
    • Info
    • Ruchi
No Result
View All Result
Striking Seconds
No Result
View All Result
  • Home
  • News
  • Entertainment
  • Sports
  • Business
  • Sports English
  • Crime
  • Sci & Tech
  • Automobile
  • Travel
  • Explainer
  • Info
  • Ruchi
  • About Us
  • Contact Us
  • Privacy Policy
  • Terms of Use
Home Special

കുഴിയാനകൾ സിങ്കമാണെടാ……!

Adheena Hyder by Adheena Hyder
Oct 24, 2022, 05:47 pm IST
in Special
Share on FacebookShare on TwitterTelegram

ഏതാണ്ട് അര സെ.മീ (0.5 cm) വലിപ്പമുള്ള ഒരു ചെറു ജീവിയാണ് കുഴിയാന. ഉരുണ്ട ശരീരവും, ഉറുമ്പിനു സമാനമായ തലയും, മൂട്ടയുടെ അത്ര മാത്രം വലിപ്പവുമുള്ള  കുഴിയാനകൾ പൂർണമായ ഒരു  ജീവിയും അല്ല തുമ്പികളുടെ ലാർവയും അല്ല.

തുമ്പികളോട് ബന്ധമില്ലാത്ത   മെർമിലിയോന്റിടെ (Myrmeleontidae)  കുടുംബത്തിലെ ഒരു തരം ഷഡ്പദങ്ങളായ അന്റിലിയോൺ ലാസ്‌വിങ്സ് (Antlion lacewings)  ആണിവ.

Antlion lacewings

മുട്ടവിരിഞ്ഞ് ഇറങ്ങുന്ന ലാർവക്കുഞ്ഞുങ്ങൾ മണലിലും മിനുസമുള്ള പൊടിയിലും ചോർപ്പിന്റെ ആകൃതിയിൽ കുഴി ഒരുക്കി ഇരകളെ കാത്ത് കഴിയും.  ഉറുമ്പുകൾ ആണ്   ഇവരുടെ ഇഷ്ട ഭക്ഷണം. അവയെ പിടികൂടുന്ന കാര്യത്തിൽ ഇവർ പുലിയല്ല – സിംങ്കം ആണ് സിംങ്കം. അങ്ങിനെ  കിട്ടിയ പേരാണ് – ‘ആന്റ് ലയേൺ’ .

പിറകോട്ട് മാത്രം സഞ്ചരിക്കുന്ന ഇവ കുഴിയൊരുക്കാൻ പറ്റിയ സ്ഥലം തപ്പി ചറപറ മണലിലൂടെ നടന്നു നീങ്ങുമ്പോഴുണ്ടാകുന്ന അടയാളം കണ്ടാണ് വടക്കേ അമേരിക്കക്കാർ ഇതിന് “ഡൂഡിൽ ബഗ്” എന്ന് പേരിട്ടു.

പിങ്കാലുകൾ കൊണ്ട് മണൽ വട്ടത്തിൽ തെറിപ്പിച്ച്   ആണ് കുഴി പണിയുക. ഇവ കുഴിയുടെ നടുവിൽ മണലിനുള്ളിൽ ഒളിച്ച് കിടക്കും . അതിന്റെ ചെരിവ് ഏറ്റവും അപകടകര അളവിലായിരിക്കും പണിയുക. വക്കിൽ ഉറുമ്പോ ചിലന്തിയോ മറ്റേതെങ്കിലും ചെറുപ്രാണികളോ എത്തിപ്പെട്ടാൽ നിമിഷം കൊണ്ട്  ഈ ചെരിവ് താഴോട്ട് ഇടിയും. ശരിക്കും ഒരു മരണക്കിണർ.  മുകളിലേക്ക് കയറാൻ ശ്രമിക്കും തോറും മേൽഭാഗത്ത് നിന്ന് മണൽ അടർന്ന് വീണുകൊണ്ടിരിക്കും. രക്ഷപ്പെടാൻ ശ്രമിക്കുന്ന ഇരയ്ക്ക് നേരെ ശക്തിയിൽ മണൽ തെറിപ്പിച്ച് താഴോട്ട് വീഴ്ത്താൻ അതിനിടയിൽ കുഴിയാന ശ്രമം നടത്തുന്നുണ്ടാകും. അവസാനം ഇരയെ പിടികൂടി അതിന്റെ ശരീരം മുഴുവൻ ദഹിപ്പിക്കാൻ കഴിയുന്ന സ്രവങ്ങൾ കുത്തികയറ്റി അതിന്റെ സത്ത് വലിച്ച് കുടിക്കും.

കുഴിയിലെ അവശിഷ്ടങ്ങൾ കണ്ട വരുന്ന ഉറുമ്പുകൾക്ക് സംശയം തോന്നാതിരിക്കാൻ പിങ്കാലുകൊണ്ട്  കുഴിയുടെ ചെരിവുകളെല്ലാം പഴയതുപൊലെ കുത്തനെയാക്കി , വീണ്ടും ഭാഗ്യം വന്ന് വീഴുന്നതും കാത്ത്കാത്തങ്ങനെ ഇരിക്കും.  ഇപ്പോൾ മനസിലായോ കുഴിയാനകൾ സിംഗംതന്നെ ആണെന്.

മൂന്നു നാലുമാസമൊക്കെ ഒരിരയും കിട്ടാതെ    തനിപ്പട്ടിണിയിൽ കഴിഞ്ഞാലും  ഇവയ്ക്ക് ഒന്നും സംഭവിക്കില്ല. . അതുകൊണ്ട് തന്നെ ഇവയുടെ ലാർവാവസ്ഥ ഒരോരോ സാഹചര്യമനുസരിച്ച് പല  ദൈർഘ്യത്തിലായിരിക്കും. ചിലപ്പോൾ അത് നീണ്ട് വർഷങ്ങൾ വരെ എടുക്കും.

കുഴിയാന തിന്നതൊന്നും പുറത്ത് കളയില്ല. കളയാൻ അങ്ങിനെ ഒരു അവയവവും  ഇല്ല എന്നതാണ് കാര്യം.

വിസർജ്ജ്യങ്ങളെല്ലാം അവ ഉള്ളിൽ തന്നെ സൂക്ഷിച്ച് വെക്കും . ലാർവ പൂർണ്ണവളർച്ചയെത്തി   പ്യൂപ്പാവസ്ഥയിൽ കഴിയുന്ന സമയത്താണ് ടാർപോലുള്ള പഴയകാഷ്ടം പുറത്തേക്ക് കളയുന്നത്.

മണലും നാരുകളും സിൽക്ക്പോലുള്ള നൂലുകളും കൂട്ടിക്കുഴച്ചുള്ള ഗോളാകൃതിയിലുള്ള കൂടിനുള്ളിൽ പിന്നെ ഏറെനാൾ രൂപാന്തരണ കാലം.

പ്യൂപ്പാവസ്ഥ കഴിഞ്ഞ് അവസാനം കൂട് പൊളിച്ച് ചിറക് വിരിച്ച്  പറന്നുപോകും. കാഴ്ചയിൽ സൂചിത്തുമ്പികളോട് ചെറിയ സാമ്യം തോന്നുമെങ്കിലും ഇവ ഗോത്രപരമായിപോലും തുമ്പികളുമായി യാതൊരു ബന്ധവുമില്ല.

മലയാളത്തിൽ ഇവയെ ആരോ  ‘കുഴിയാനത്തുമ്പി” എന്ന്   പേരിട്ടതിനാൽ  നമ്മുടെയൊക്കെ   ടീച്ചർമാരും നമുക്കും അങ്ങനെ പറഞ്ഞു തന്നു.

 

Life Cycle

രണ്ട് ജോഡി മനോഹര ലേസ് ചിറകുകൾ , നീണ്ട ആന്റിനകൾ, എന്നിവയൊക്കെ ആയി ഒരു ആനച്ചന്തമൊക്കെയുണ്ട് കാഴ്ചയിൽ.    ലാർവ ചെറുതാണെങ്കിലും വിരിഞ്ഞ് വരുന്ന ലേസ് വിങ്ങ് പ്രാണിക്ക്  നല്ല വലിപ്പമുണ്ടാകും. ഇരപിടിയന്മാരെ ഭയന്ന് , പകൽ സമയങ്ങളിൽ ചെടിപ്പടർപ്പുകൾക്കിടയിലും മറ്റും ഒളിഞ്ഞ്  വിശ്രമിക്കുന്ന ഇവ സന്ധ്യയോടെ ഇരതേടാനും ഇണചേരാനും പറന്നുതുടങ്ങും. നമുക്ക് കാണാൻ കിട്ടാൻ പ്രയാസമാണ്.  കുഴിയാനയായി മാസങ്ങളും വർഷവും ജീവിച്ചത് പോലെ യഥാർത്ഥ ജീവിതത്തിന് ദൈർഘ്യം ഉണ്ടാവില്ല. ദിവസങ്ങൾ മാത്രം നീളുന്ന പറന്നുള്ള  ജീവിതം.  ഇണ ചേരലും മുട്ടയിടലും മാത്രമാണ് ഏക ലക്ഷ്യം!  പെൺകുഴിയാനത്തുമ്പികൾ മണലിൽ മുട്ടയിടുന്നു. അവ വിരിഞ്ഞ് പുതിയ കുഴിയാനകൾ ഉണ്ടാകുന്നതോടെ ജീവിതചക്രം പൂർത്തിയാകുന്നു.

Tags: scienceMAantlionantlion life cycleantlion lace wings
ShareSendTweetShare

Related Posts

Thechikottukavu Ramachandran Will Participate In Thrissur Pooram 2025

തിടമ്പേറ്റാനൊരുങ്ങി രാമനും; പൂരനഗരി ആവേശത്തിൽ

Aruvipuram tourism project

അരുവിപ്പുറം ടൂറിസം പദ്ധതി യാഥാർഥ്യമാകുന്നു

Chicken 65 top ten list Taste Atlas

ടേസ്റ്റ് അറ്റ്‌ലസിന്റെ പട്ടികയിൽ ആദ്യ പത്തിൽ ചിക്കൻ 65 വും

chelakkara byelection 2024 remya haridas

ചേലക്കര തിരിച്ചു പിടിക്കുമോ കോൺഗ്രസ്

2025 Holidays calendar

2025 ലെ പൊതുഅവധികൾ ഇങ്ങനെ

ഇന്ത്യൻ കാക്കകൾ കെനിയക്ക് ഭീഷണി; കൊന്നൊടുക്കാൻ സർക്കാർ

ഇന്ത്യൻ കാക്കകൾ കെനിയക്ക് ഭീഷണി; കൊന്നൊടുക്കാൻ സർക്കാർ

Discussion about this post

Latest News

New pope Cardinal Robert Prevost

മാര്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പെര്‍വോസ്റ്റിനെ മാര്‍പാപ്പയായി തിരഞ്ഞെടുത്തു

അള്ളാഹു നമ്മെ രക്ഷിക്കട്ടെ’, എംപി താഹിർ ഇഖ്ബാൽ പാകിസ്ഥാൻ പാർലമെന്റിൽ കരഞ്ഞു

അള്ളാഹു നമ്മെ രക്ഷിക്കട്ടെ’, എംപി താഹിർ ഇഖ്ബാൽ പാകിസ്ഥാൻ പാർലമെന്റിൽ കരഞ്ഞു

ഐസി-814 വിമാനറാഞ്ചലിന്റെ സൂത്രധാരൻ അബ്ദുൾ റൗഫ് അസ്ഹർ കൊല്ലപ്പെട്ടു

ഐസി-814 വിമാനറാഞ്ചലിന്റെ സൂത്രധാരൻ അബ്ദുൾ റൗഫ് അസ്ഹർ കൊല്ലപ്പെട്ടു

Nanthancode massacre case

നന്തൻകോട് കൂട്ടക്കൊലക്കേസ്; വിധി പറയുന്നത് വീണ്ടും മാറ്റിവച്ചു

ഇന്ത്യൻ സേന മനുഷ്യ ഹൃദയത്തിൽ വീണ്ടും സ്ഥാനം പിടിച്ചത് ഇതൊക്കെ കൊണ്ടോ ?

ഇന്ത്യൻ സേന മനുഷ്യ ഹൃദയത്തിൽ വീണ്ടും സ്ഥാനം പിടിച്ചത് ഇതൊക്കെ കൊണ്ടോ ?

‘സൈന്യത്തിൽ അഭിമാനം’; ഓപ്പറേഷൻ സിന്ദൂരിനെ സ്വാഗതം ചെയ്ത് കോൺഗ്രസ്

‘സൈന്യത്തിൽ അഭിമാനം’; ഓപ്പറേഷൻ സിന്ദൂരിനെ സ്വാഗതം ചെയ്ത് കോൺഗ്രസ്

Congress president Mallikarjun Kharge against Modi

കാശ്മീർ ആക്രമണത്തെ കുറിച്ച് പ്രധാനമന്ത്രിക്ക് രഹസ്യ വിവരം കിട്ടിയിട്ടും നടപടി എടുത്തില്ല; ഗുരുതര ആരോപണവുമായി ഖാർഗെ

Thechikottukavu Ramachandran Will Participate In Thrissur Pooram 2025

തിടമ്പേറ്റാനൊരുങ്ങി രാമനും; പൂരനഗരി ആവേശത്തിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Use

© Trailblazer Media Productions.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • World
  • Entertainment
  • Sports
  • Business
  • Sports English
  • Crime
  • Sci & Tech
  • Automobile
  • Travel
  • Explainer
  • Info
  • Ruchi
  • About Us
  • Contact Us
  • Privacy Policy
  • Terms of Use

© Trailblazer Media Productions.
Tech-enabled by Ananthapuri Technologies