തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനില്‍ നിന്നും ചാന്‍സലര്‍ പദവി പൂര്‍ണ്ണമായും എടുത്ത് മാറ്റാനുള്ള നീക്കവുമായി സര്‍ക്കാര്‍. ഇതിനായി നിയമ നിര്‍മ്മാണം നടത്താന്‍ വീണ്ടും പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചു ചേര്‍ക്കുമെന്നാണ് സൂചന. ഗവര്‍ണര്‍ സര്‍ക്കാര്‍ പോര് കനക്കുന്നതിനിടെയാണ് പുതിയ നീക്കം.
നിലവില്‍ സംസ്ഥാനത്തെ വൈസ് ചാന്‍സലര്‍മാരെ നിയമിക്കാനുള്ള അധികാരം ചാന്‍സലര്‍ എന്ന നിലയില്‍ ഗവര്‍ണര്‍ക്കാണ്. നേരത്തെ ഗവര്‍ണറില്‍ നിന്ന് ചാന്‍സലര്‍ പദവി എടുത്തു കളയാന്‍ ബംഗാള്‍, രാജസ്ഥാന്‍, തമിഴ് നാട് സര്‍ക്കാരുകള്‍ തീരുമാനിച്ചിരുന്നു. ഇതേ പാത പിന്തുടര്‍ന്ന് കേരളത്തിലും പുതിയ നിയമം നടപ്പാക്കാനാണ് പിണറായി സര്‍ക്കാറിന്റെ തീരുമാനം. ചാന്‍സലര്‍ പദവി ഗവര്‍ണ്ണറില്‍ നിന്നും തെറിപ്പിച്ചില്‍, യു.ഡി.എഫും പ്രതിരോധത്തിലാകും. കോണ്‍ഗ്രസ്സ് ഭരിക്കുന്ന രാജസ്ഥാന്‍ ഉള്‍പ്പെടെ ഇത്തരമൊരു രീതി സ്വീകരിച്ചതാണ് യു.ഡി.എഫിനെ പ്രതിരോധത്തിലാക്കുന്നത്.
അസാധാരണ നീക്കത്തിലൂടെ സംസ്ഥാനത്തെ ഒന്‍പത് സര്‍വകലാശാല വൈസ് ചാന്‍സിലര്‍മാരോടും രാജി ആവശ്യപ്പെട്ട ഗവര്‍ണ്ണറുടെ നടപടിയാണ് സംസ്ഥാന സര്‍ക്കാരിനെ ചൊടിപ്പിച്ചിരിക്കുന്നത്. ഇതോടെ, ഗവര്‍ണര്‍ക്ക് ചാന്‍സലറായി പ്രവര്‍ത്തിക്കാനുള്ള അധികാരം നിയമസഭ നല്‍കിയതാണെന്ന മുന്നറിയിപ്പുമായി നിയമമന്ത്രി പി.രാജീവും രംഗത്തു വന്നു. ഗവര്‍ണര്‍ തന്നെ ചാന്‍സലര്‍ ആകണമെന്ന് യുജിസി റെഗുലേഷനില്‍ ഇല്ലെന്ന കാര്യവും അദ്ദേഹം ഗവര്‍ണ്ണറെ ഓര്‍മ്മപ്പെടുത്തി. സര്‍വകലാശാലയെ പറ്റി സംസാരിക്കുമ്പോള്‍ അവിടെ ഗവര്‍ണറില്ല, ചാന്‍സലര്‍ മാത്രമാണുള്ളത്. പിരിച്ചുവിടാനുള്ള അധികാരം എല്ലാവര്‍ക്കും ഉണ്ടെന്നും പി.രാജീവ് തുറന്നടിച്ചു. രണ്ട് ദിവസമായി താന്‍ ഭരണഘടന കൂടുതല്‍ പഠിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
Discussion about this post