തിരുവനന്തപുരം: ചെപ്പടി വിദ്യകാട്ടുന്നവരെ നിയന്ത്രിക്കാന്‍ പിപ്പിടി വിദ്യ വേണ്ടിവരുമെന്ന് ഗവര്‍ണര്‍. മുഖ്യമന്ത്രിയുടെ പിപ്പിടി പ്രയോഗം പരാമര്‍ശിച്ചായിരുന്നു ഗവര്‍ണറുടെ മറുപടി. സുപ്രീം കോടതിയാണ് സാങ്കേതിക സര്‍വകലാശാല വിസി നിയമനം ചട്ടവിരുദ്ധമാണെന്ന് കണ്ടെത്തിയത്. വിസിയുടെ പ്രവര്‍ത്തനം നല്ല നിലയിലായിരുന്നു. കെടിയു വിസിക്ക് ആവശ്യമായ യോഗ്യതയുമുണ്ടായിരുന്നു. എന്നാല്‍ അവരെ തിരഞ്ഞെടുത്ത രീതി തെറ്റാണെന്നാണ് കോടതി പറഞ്ഞത്. രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള തന്റെ നിര്‍ദേശം സര്‍വകലാശാല വിസിമാര്‍ തള്ളിയതിനു പിന്നാലെയാണ് രാജ്ഭവനില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കണ്ണൂര്‍ വിസിക്കെതിരായ വിമര്‍ശനത്തെയും ഗവര്‍ണര്‍ ന്യായീകരിച്ചു. കുറ്റകൃത്യം ചെയ്തയാളെ ക്രിമിനല്‍ എന്നല്ലാതെ വേറെന്ത് വിളിക്കണമെന്നും അദ്ദേഹം ചോദിച്ചു. കേരള വൈസ് ചാന്‍സലര്‍ രാഷ്ട്രപതിയെ അവഹേളിച്ചു. ഞാന്‍ അദ്ദേഹത്തെ ആറുവട്ടം അങ്ങോട്ട് വിളിച്ചു. എന്നാല്‍ തിരിച്ചുവിളിക്കാനുള്ള മര്യാദ പോലും കാണിച്ചില്ല. ഭരണഘടനാപരമായ പല കാര്യങ്ങളും നടപ്പാക്കാന്‍ അദ്ദേഹം തയാറായില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. വൈസ് ചാന്‍സലര്‍മാരെ നിയന്ത്രിക്കുന്നത് എല്‍ഡിഎഫാണെന്നും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു.
ഒന്‍പത് പേരുടെ മാത്രമല്ല, മറ്റു രണ്ട് വിസിമാരുടെ കാര്യവും താന്‍ പഠിക്കുകയാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ നിയമോപദേശം തേടിയിട്ടുണ്ട്. ഡിജിറ്റല്‍, ശ്രീ നാരായണ സര്‍വകലാശാലകളിലെ വിസിമാരുടെ നിയമനത്തില്‍ ലംഘനം നടന്നിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്.
സുപ്രീം കോടതി വിധി അനുസരിച്ച് പുതിയ ആളെ തിരഞ്ഞെടുക്കുകയേ വഴിയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. നവംബര്‍ 5നകം മറുപടി നല്‍കണമെന്നാണ് നോട്ടീസില്‍ പറയുന്നത്. അതേസമയം രാജി ആവശ്യപ്പെട്ടിട്ടും ആരും രാജിവെയ്ക്കാത്ത സാഹചര്യത്തില്‍ ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടിസ് അയച്ചു. ഒരു വിസി നിയമനത്തില്‍ താന്‍ ആണ് ഉത്തരവാദിയാണെങ്കിലും ബാക്കി നിയമനങ്ങള്‍ നടത്തിയത് അതിനു മുന്‍പാണ്. ഗവര്‍ണറെ സമ്മര്‍ദത്തിലാക്കിയാണ് പല നിയമനങ്ങളും നടന്നത്. കണ്ണൂര്‍ സര്‍വകലാശാല വി.സിയായ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയെ അഭിമുഖത്തിനു പോലും വിളിക്കാന്‍ യോഗ്യതയില്ല. എന്നാല്‍ യൂണിവേഴ്‌സിറ്റി നിയമനം നല്‍കി. എജി തന്നെ തെറ്റദ്ധരിപ്പിക്കുകയും നിയമനം സാധുതയുള്ളതാണെന്ന് വിശ്വസിപ്പിക്കുകയും ചെയ്തു. ഒരു വിസിയെ മാത്രമാണ് ചട്ടപ്രകാരം നിയമിച്ചത്.
Discussion about this post