മാധ്യമങ്ങളെ ബഹിഷ്‌കരിച്ചിട്ടില്ല; ഇതിന്റെ പേരില്‍ ചിലര്‍ നടത്തുന്നത് പാര്‍ട്ടി പ്രവര്‍ത്തനം

കൈരളി, റിപ്പോര്‍ട്ടര്‍, ജയ്ഹിന്ദ്, മീഡിയാവണ്‍ എന്നീ മാധ്യമങ്ങള്‍ക്ക് രാജ്ഭവനില്‍ വിലക്കേര്‍പ്പെടുത്തിയെന്ന് ആക്ഷേപം

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകരോട് എന്നും ബഹുമാനമാണെന്ന് ഗവര്‍ണര്‍. എന്നാല്‍ മാധ്യമപ്രവര്‍ത്തനത്തിന്റെ പേരില്‍ ചിലര്‍ നടത്തുന്നത് രാഷ്ട്രീയ പ്രവര്‍ത്തനമാണെന്നും അദ്ദേഹം പറഞ്ഞു. താന്‍ ആരോടും കടക്കു പുറത്ത് എന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു. രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള തന്റെ നിര്‍ദേശം സര്‍വകലാശാല വിസിമാര്‍ തള്ളിയതിനു പിന്നാലെ രാജ്ഭവനില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഗവര്‍ണറുടെ മറുപടി.

പ്രതിപക്ഷത്തിരിക്കുമ്പോള്‍ മാധ്യമ സിന്‍ഡിക്കേറ്റ് എന്നു പറഞ്ഞതും ഭരണ പക്ഷത്ത് ഇരിക്കുമ്പോള്‍ കടക്ക് പുറത്തെന്നും പറഞ്ഞതും താനല്ല. മാധ്യമങ്ങളോട് തനിക്കെന്നും ബഹുമാനമാണ്. ജനാധിപത്യത്തില്‍ മാധ്യമങ്ങള്‍ അത്യാവശ്യ ഘടകമാണ്. ജനാധിപത്യത്തിന്റെ നെടുംതൂണാണ് മാധ്യമങ്ങള്‍. എന്നാല്‍ മാധ്യമ പ്രവര്‍ത്തനം പാര്‍ട്ടി പ്രവര്‍ത്തനമായി കാണുന്നവരോട് പ്രതികരിക്കാനില്ല എന്നാണ് പറഞ്ഞത്. മാധ്യമങ്ങളെ ബഹിഷ്‌കരിച്ചിട്ടില്ല. എപ്പോള്‍ വേണമെങ്കിലും മാധ്യമങ്ങ
ളെ കാണാന്‍ തയ്യാറാണ്.

അതേസമയം, ചില മാധ്യമ ചാനലുകള്‍ക്ക് രാജ്ഭവനില്‍ വിലക്ക് ഏര്‍പ്പെടുത്തി എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന ആക്ഷേപം. കൈരളി, റിപ്പോര്‍ട്ടര്‍, ജയ്ഹിന്ദ്, മീഡിയാവണ്‍ എന്നീ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയെന്നാണ് ആക്ഷേപം.

Exit mobile version