വ്യാപക പ്രതിഷേധം; ഗവര്‍ണറുടെ നടപടികള്‍ക്കെതിരെ വിദ്യാര്‍ഥികളും അധ്യാപകരും രംഗത്ത്

എകെപിസിറ്റിഎ, എസ്എഫ്‌ഐ, എഐഎസ്എഫ് എന്നിവയുടെ നേതൃത്വത്തിലാണ് പ്രകടനങ്ങള്‍ നടന്നത്

ഗവര്‍ണറുടെ നടപടികള്‍ക്കെതിരെ ക്യാമ്പസുകളിലും സര്‍വ്വകലാശാലാ ആസ്ഥാനങ്ങളിലും വ്യാപക പ്രതിഷേധം. വിദ്യാര്‍ഥികളും അധ്യാപകരും ജീവനക്കാരും പ്രതിഷേധ പ്രകടനങ്ങളില്‍ പങ്കെടുത്തു. കണ്ണൂരില്‍ എകെപിസിറ്റിഎ നേതൃത്വത്തില്‍ ഗവര്‍ണറുടെ കോലം കത്തിച്ചു. എസ്എഫ്‌ഐ, എഐഎസ്എഫ് എന്നിവയുടെ നേതൃത്വത്തിലും പ്രകടനങ്ങള്‍ നടന്നു.

നിലവിലുള്ള വി സിയെ തന്നെ വേണമെന്നും മറ്റൊരാളെ അംഗീകരിക്കില്ലെന്നുമുള്ള നിലപാടിലാണ് എസ്എഫ്‌ഐ. ഇതുമായി ബന്ധപ്പെട്ട് മലയാളം സര്‍വകലാശാലയില്‍ എസ്എഫ്‌ഐ പ്രതിഷേധം നടത്തി. ഇന്നലെ എസ്എഫ്‌ഐ ഗവര്‍ണറുടെ കോലം കത്തിച്ചിരുന്നു.

അതോടൊപ്പം അല്‍പ്പസമയത്തിനകം എബിവിപിയുടെ പ്രവര്‍ത്തകരുടെ മാര്‍ച്ച് സര്‍വകലാശാലയില്‍ നടക്കും. നിലവിലെ വി സി രാജിവെക്കണമെന്ന ആവശ്യം ഉന്നയിച്ചാവും എബിവിപി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തുക. ഇന്ന് ദീപാവലിയായത് കൊണ്ട് സര്‍വകലാശാല പ്രവര്‍ത്തിക്കുന്നില്ലെങ്കിലും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സര്‍വകലാശാലയിലെത്തി പ്രതിഷേധിക്കുകയായിരുന്നു.

 

Exit mobile version