തിരുവനന്തപുരം: വി.സിമാര്‍ രാജി വെയ്ക്കണമെന്ന ഗവര്‍ണറുടെ നടപടിയില്‍ യുഡിഎഫിലും ഭിന്നത. വിഷയത്തില്‍ ഗവര്‍ണറുടെ നിലപാടിനെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്തെത്തി. ഗവര്‍ണര്‍ നിലവില്‍ സ്വീകരിച്ച നടപടി ശരിയാണെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. വി സി നിയമനം തെറ്റാണെന്നും വി ഡി സതീശന്‍ പറഞ്ഞു. അതേസമയം കോണ്‍ഗ്രസ് സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ ഗവര്‍ണറുടെ നടപടിയെ വിമര്‍ശിച്ചു. ജനാധിപത്യ-ഭരണഘടനാ മൂല്യങ്ങളെ ലംഘിച്ചുകൊണ്ട് രാജ്യത്തുടനീളം ഉന്നത വിദ്യാഭ്യാസ രംഗത്ത് കൈകടത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ ഏറ്റവും പുതിയ ശ്രമമാണ് ഗവര്‍ണറുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നതെന്നാണ് വേണുഗോപാല്‍ പറഞ്ഞത്.
ഗവര്‍ണറുമായി ചേര്‍ന്നാണ് സര്‍വകലാശാലകളിലെ നിയമവിരുദ്ധ നിയമനങ്ങളെല്ലം നടത്തിയത്. ഗവര്‍ണറുടെ സംഘപരിവാര്‍ അജണ്ട എന്നും തടഞ്ഞത് പ്രതിപക്ഷം ആണെന്നും വി.ഡി.സതീശന്‍ പറഞ്ഞു. ഒന്‍പത് സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടെ നിയമനവും അനധികൃതമാണെന്നും യുജിസി മാനദണ്ഡങ്ങളെല്ലാം മുഖ്യമന്ത്രി നേരിട്ട് എത്തിയാണ് ലംഘിച്ചതെന്നും അദ്ദേഹം പറഞ്ഞു. നിയമലംഘനമാണ് വൈസ് ചാന്‍സലര്‍മാരുടെ നിയമനത്തില്‍ നടക്കുന്നത്. മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് നിയമനം നടന്നതെന്ന് വ്യക്തമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ വിസിമാരോട് രാജി ആവശ്യപ്പെടണമെന്നും പറയണമെന്നും വി ഡി സതീശന്‍ പറഞ്ഞു. സംസ്ഥാനത്ത് ഗവര്‍ണര്‍ സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ പ്രതിപക്ഷം പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു