ഇത്തവണയും സേനയ്‌ക്കൊപ്പം; ദീപാവലി ആഘോഷിക്കാന്‍ കാര്‍ഗിലില്‍ മോദിയെത്തി

ഇന്ന് രാവിലെ 9 മണിയോടെയാണ് കാര്‍ഗിലിലെ സൈനിക കേന്ദ്രത്തിലേക്ക് പ്രധാനമന്ത്രി എത്തിയത്

കാര്‍ഗില്‍: കാര്‍ഗിലില്‍ സുരക്ഷാസേനയ്‌ക്കൊപ്പം ദീപാവലി ആഘോഷിക്കാനെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് രാവിലെ 9 മണിയോടെയാണ് കാര്‍ഗിലിലെ സൈനിക കേന്ദ്രത്തിലേക്ക് പ്രധാനമന്ത്രി എത്തിയത്. പ്രധാനമന്ത്രി കാര്‍ഗിലില്‍ എത്തിയതായും ധീരയോദ്ധാക്കള്‍ക്കൊപ്പം അദ്ദേഹം ദീപാവലി അഘോഷിക്കുമെന്നും ട്വിറ്റര്‍ പേജില്‍ ട്വീറ്റ് ചെയ്തിരുന്നു. സുരക്ഷാസേനയ്‌ക്കൊപ്പമുള്ള ചിത്രവും ട്വീറ്റിലുണ്ട്.

ഉത്തരാഖണ്ഡിലെ ഇന്ത്യ-ചൈന അതിര്‍ത്തി ഗ്രാമമായ മനയില്‍ വെച്ചാണ് ഇത്തവണ സൈനികര്‍ക്കൊപ്പം പ്രധാനമന്ത്രി ദീപാവലി ആഘോഷിക്കുക. കഴിഞ്ഞ വര്‍ഷവും ജമ്മുകശ്മീരിലെ നൗഷേരയില്‍ വെച്ച് സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ചിരുന്നു. 2014ല്‍ സിയാച്ചിനില്‍ വെച്ചാണ് അദ്ദേഹം ആദ്യമായി സുരക്ഷാ സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ചത്. പിന്നീട് സേനക്കൊപ്പമാണ് മോദി ദീപാവലി ആഘോഷിക്കുന്നത്.

 

 

Exit mobile version