കാസർഗോഡ്: അരുണാചല്‍ പ്രദേശില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച സൈനികന്‍ കെ വി അശ്വിന് വിട. ആയിരങ്ങളാണ് അവസാനമായി അശ്വിനെ ഒരു നോക്ക് കാണാനും അന്ത്യാഞ്ജലി അര്‍പ്പിക്കാനുമായെത്തിയത്. ഇന്നലെ രാത്രിയോടെ കാസര്‍ഗോഡ് ചെറുവത്തൂരിലെത്തിച്ച മൃതദേഹം രാവിലെ നാട്ടിലെ പൊതുജന വായനാശാലയില്‍ പൊതുദര്‍ശനത്തിന് വെച്ചിരുന്നു. ജനപ്രതിനിധികളടക്കം ആയിരങ്ങളാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത്. മുഖ്യമന്ത്രിക്ക് വേണ്ടി ജില്ലാ കളക്ടറും മന്ത്രി അഹമ്മദ് ദേവര്‍കോവിലും അശ്വിന് അന്ത്യാഞ്ജലി അര്‍പ്പിച്ചു.
നാട്ടിലെ വായനശാലയില്‍ ഒന്നര മണിക്കൂറോളം പൊതുദര്‍ശനത്തിന് ശേഷമാണ് മൃതദേഹം കിഴക്കേമുറിയിലെ വീട്ടിലെത്തിച്ചത്. ഉച്ചയ്ക്ക് മുന്നേ സംസ്‌കാരച്ചടങ്ങുകള്‍ നടന്നു. ഓണം ആഘോഷിക്കാനായി നാട്ടിലെത്തിയ അശ്വിന്‍ ഒരു മാസം മുന്‍പാണ് തിരികെ പോയത്.