ഇന്ത്യയിൽ ഭാഗിക സൂര്യഗ്രഹണം നാളെ

ഒന്നേമുക്കാൽ മണിക്കൂറോളം നീണ്ടുനിൽക്കും; കേരളത്തിൽ ദൃശ്യമാകില്ല

Solar Eclipse October 2022

ന്യൂഡൽഹി:നാളെ വൈകിട്ട് നടക്കുന്ന ഭാഗിക സൂര്യഗ്രഹണം ഇന്ത്യയിൽ ഒരു മണിക്കൂറും 45 മിനിട്ടും നീണ്ടു നിൽക്കും. രാജ്യത്തെ പല സ്ഥലങ്ങളിലും ദൃശ്യമാകുമെന്ന് ഭൗമ ശാസ്ത്ര മന്ത്രാലയം വ്യക്തമാക്കി. കേരളത്തിൽ ദൃശ്യമാകില്ല.

ഡൽഹിയിൽ വൈകിട്ട് 4.29 ന് ഗ്രഹണം ആരംഭിക്കും. ചെന്നൈ – 5.14, ബംഗളുരു – 5.12.

2027 ആഗസ്ത് രണ്ടിനാണ് അടുത്ത സൂര്യഗ്രഹണം. ഇന്ത്യയിൽ പൂർണ്ണ ഗ്രഹണമായിരിക്കും.

നാളത്തെ ഗ്രഹണത്തിൽ ഡൽഹിയിൽ ചന്ദ്രൻ സൂര്യനെ മറയ്ക്കുന്നത് 44 ശതമാനം. തിരുവനന്തപുരം ഉൾപ്പെടെയുള്ള നഗരങ്ങളിൽ ഒരു മണിക്കൂറിൽ താഴെയാണ് ഗ്രഹണം,.

നഗ്നനേത്രങ്ങൾ കൊണ്ട് സൂര്യഗ്രഹണം കാണുന്നത് സുരക്ഷിതമല്ല. അലൂമി നൈസ്ഡ് മൈലാർ, ബ്ലാക്ക് പോളിമർ ,ഷേഡ് നമ്പർ 14 ന്റെ വെൽഡിംഗ് ഗ്ലാസ് തുടങ്ങിയ ഫിൽട്ടർ ഉപയോഗിച്ചോ ദൂരദർശിനി ഉപയോഗിച്ചോ പിൻഹോൾ പ്രൊജക്ടർ ഉപയോഗിച്ചോ നിരീക്ഷിക്കാം..

Exit mobile version