Striking Seconds
  • Home
  • Latest News
    • Kerala
    • India
    • World
  • Sports
  • Entertainment
    • Cinema
    • Cultural
  • Health
    • Beauty
    • Fitness
    • Lifestyle
  • Special
  • Columns
  • ⋮
    • Sports English
    • Crime
    • Business
    • Sci & Tech
    • Automobile
    • Women
    • Travel
    • Explainer
    • Info
    • Ruchi
No Result
View All Result
Striking Seconds
  • Home
  • Latest News
    • Kerala
    • India
    • World
  • Sports
  • Entertainment
    • Cinema
    • Cultural
  • Health
    • Beauty
    • Fitness
    • Lifestyle
  • Special
  • Columns
  • ⋮
    • Sports English
    • Crime
    • Business
    • Sci & Tech
    • Automobile
    • Women
    • Travel
    • Explainer
    • Info
    • Ruchi
No Result
View All Result
Striking Seconds
No Result
View All Result
  • Home
  • News
  • Entertainment
  • Sports
  • Business
  • Sports English
  • Crime
  • Sci & Tech
  • Automobile
  • Travel
  • Explainer
  • Info
  • Ruchi
  • About Us
  • Contact Us
  • Privacy Policy
  • Terms of Use
Home Sports

ക്രിക്കറ്റ് ബാറ്റ് മാന്ത്രികവടിയാക്കി കൊഹ്ലി മാജിക്! പാകിസ്ഥാനെ മലർത്തിയടിച്ച് ഇന്ത്യ

ഇന്ത്യ വിജയകിരീടം ചൂടിയത് നാലു വിക്കറ്റിന്

News Bureau by News Bureau
Oct 23, 2022, 11:22 pm IST
in Sports
Share on FacebookShare on TwitterTelegram

മെൽബൺ: അത്ഭുതകരമായ പ്രകടനം. സമകാലീന ക്രിക്കറ്റിലെ മാന്ത്രികൻ താനാണെന്ന് തെളിയിച്ച  വിരാട് കോഹ്ലിയുടെ തകർപ്പൻ ഇന്നിംഗ്സിൽ  പിടിച്ചു തുങ്ങി പാകിസ്ഥാനെ മലർത്തിയടിച്ച് ഇന്ത്യ. നാല് വിക്കറ്റിനാണ് ഇന്ത്യ  പാകിസ്ഥാനെ തോൽപ്പിച്ചത്. 160 റൺസ് വിജയലക്ഷ്യവുമായി ബാറ്റു ചെയ്ത ഇന്ത്യ നാല് വിക്കറ്റ് ശേഷിക്കെ അവസാന പന്തിൽ വിജയത്തിലെത്തുകയായിരുന്നു. 53 പന്തിൽ പുറത്താകാതെ 82 റൺസെടുത്ത വിരാട് കോഹ്ലിയുടെ തകർപ്പൻ ബാറ്റിങ്ങാണ് ഇന്ത്യയുടെ ജയം ഉറപ്പാക്കിയത്. ഹർദിക് പാണ്ഡ്യ 40 റൺസെടുത്ത് പുറത്തായി. ഒരു ഘട്ടത്തിൽ നാലിന് 31 എന്ന നിലയിൽ പരുങ്ങിയ ഇന്ത്യയെ വിരാട് കോഹ്ലിയും ഹാർദ്ദിക്കും ചേർന്നാണ് വിജയത്തിന്റെ ട്രാക്കിലേക്ക് തിരിച്ചെത്തിച്ചത്. അനിശ്ചിതത്വങ്ങൾ നിറഞ്ഞ മത്സരത്തിൽ കോഹ്ലിയുടെ പോരാട്ടവും ഹാർദ്ദിക് പാണ്ഡ്യ നൽകിയ പിന്തുണയുമാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. അപരാജിതനായി പോരാടിയ കോഹ്ലി, പുകൾപെറ്റ് പാക് ബോളിങ് നിരയെ തച്ചുടച്ചു. നാല് സിക്സറും ആറു ഫോറും ഉൾപ്പെടുന്നതായിരുന്നു കോഹ്ലിയുടെ ഇന്നിംഗ്സ്. അഞ്ചാം വിക്കറ്റിൽ കോഹ്ലിയും ഹാർദ്ദികും ചേർന്ന് 113 റൺസാണ് കൂട്ടിച്ചേർത്തത്. പാകിസ്ഥാനുവേണ്ടി ഹാരിസ് റൌഫും മൊഹമ്മദ് നവാസും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത പാകിസ്ഥാൻ നിശ്ചിത 20 ഓവറിൽ എട്ടിന് 159 റൺസെടുക്കുകയായിരുന്നു. പുറത്താകാതെ 52 റൺസെടുത്ത ഷാൻ മസൂദും 51 റൺസെടുത്ത ഇഫ്തിഖർ റഹ്മാനുമാണ് പാക് നിരയിൽ തിളങ്ങിയത്. ഇന്ത്യയ്ക്കുവേണ്ടി അർഷ്ദീപ്, ഹർദ്ദിക് പാണ്ഡ്യ എന്നിവർ മൂന്നു വീതം വിക്കറ്റുകൾ വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത പാകിസ്ഥാന് മോശം തുടക്കമാണ് ലഭിച്ചത്. നായകൻ ബാബർ അസം നേരിട്ട ആദ്യ പന്തിൽ തന്നെ ഗോൾഡൻ ഡക്കായി പുറത്തായി. മറ്റൊരു പ്രധാന താരം മുഹമ്മദ് റിസ്വാൻ വെറും നാല് റൺസെടുത്ത് പുറത്തായി. ഇരുവരെയും അർഷ്ദീപ് സിങാണ് മടക്കിയത്. ബാബറിനെ വിക്കറ്റിനു മുന്നില്‍ കുരുക്കിയ അര്‍ഷ്ദീപ് റിസ്വാനെ ഭുവനേശ്വര്‍ കുമാറിന്‍റെ കൈകളിലെത്തിച്ചു.ഇന്നിംഗ്സിലെ നാലാം ഓവറിലെ അവസാന പന്തില്‍ റിസ്വാനെയും അര്‍ഷ്ദീപ് മടക്കി. ബൗണ്‍സര്‍ ഹുക്ക് ചെയ്യാന്‍ ശ്രമിച്ച റിസ്വാന്‍ ഡീപ് ഫൈന്‍ ലെഗില്‍ ഭുവിയുടെ കൈകളില്‍ അവസാനിക്കുകയായിരുന്നു. തൊട്ടുമുന്നിലെ പന്തിൽ വിരാട് കോഹ്ലി ഡൈവ് ചെയ്തു പിടികൂടാൻ നടത്തിയ ശ്രമത്തിൽനിന്ന് രക്ഷപെട്ടെങ്കിലും റിസ്വാന് ഏറെ നേരം ക്രീസിൽ തുടരാനായില്ല.

പിന്നീട് ക്രീസിൽ ഒത്തുചേർന്ന ഇഫ്തിഖർ അഹമ്മദും ഷാൻ മസൂദും ചേർന്ന് ഭേദപ്പെട്ട സ്കോറിലേക്ക് പാകിസ്ഥാനെ നയിക്കുകയായിരുന്നു. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിംഗ് പിച്ചാണെങ്കിലും മഴ സാധ്യതയും മൂടിക്കെട്ടിയ അന്തരീക്ഷവും പരിഗണിച്ചാണ് രോഹിത് പാകിസ്ഥാനെ ബാറ്റിംഗിനയച്ചത്.

 

Tags: cricektindia pakisthanvirat kohli
ShareSendTweetShare

Related Posts

Ronaldo can leave "Al Nasr"

അൽ നസർ വിടും എന്ന സൂചനയുമായി ക്രിസ്റ്റ്യാനോ

ഏഷ്യാകപ്പ് ക്രിക്കറ്റിൽ ഇന്ത്യ കളിക്കില്ലെന്ന തീരുമാനം ബിസിസിഐ അറിയിച്ചു

ഏഷ്യാകപ്പ് ക്രിക്കറ്റിൽ ഇന്ത്യ കളിക്കില്ലെന്ന തീരുമാനം ബിസിസിഐ അറിയിച്ചു

Virat Kohli retires from Test cricket

ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് വിരാട് കോഹ്‍ലി

Liverpool vs Tottenham English premiere League Final

പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ മുത്തം; ഗോള്‍വേട്ടയില്‍ മുഹമ്മദ് സലാക്ക് റെക്കോര്‍ഡ്

Indian womens cricket Harmanpreet Kaur captain

ദക്ഷിണാഫ്രിക്ക, ശ്രീലങ്ക ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ഇന്ത്യൻ വനിതാ ഏകദിന ടീമിനെ പ്രഖ്യാപിച്ചു

Messi left out of Argentina's next World Cup qualifiers

മെസ്സി ബ്രസീലിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരം കളിക്കില്ല

Discussion about this post

Latest News

10:58 YouTube · DD India PM Modi speaks with US President Donald Trump on phone

മധ്യസ്ഥത വേണ്ട, ആക്രമണം നിര്‍ത്തിയത് പാകിസ്താൻ അഭ്യര്‍ത്ഥിച്ചതുകൊണ്ട്’; ട്രംപിനോട് ഫോണിൽ ചർച്ച നടത്തി മോദി

Akhil P Dharmajan, author of 'Care of Anandi', receives Kendra Sahitya Akademi Yuva Puraskar

‘റാം കെയർ ഓഫ് ആനന്ദി’ രചിച്ച അഖിൽ പി ധർമ്മജന് കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്‌കാരം

Toilets in petrol pumps not for public use

പെട്രോൾ പമ്പുകളിലേത് പൊതു ശൗചാലയങ്ങളല്ല; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

Multiple ships on fire after collision in Gulf of Oman

ഒമാൻ ഉൾക്കടലില്‍ മൂന്ന് കപ്പലുകൾ കൂട്ടിയിടിച്ച് അപകടം

Ahmedabad Air India Plane Crash

അഹമ്മദാബാദ് വിമാന ദുരന്തം: 131 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതായി ഗുജറാത്ത് സർക്കാർ

Priyamvada murder case

പ്രിയംവദ കൊലക്കേസ്; കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതാണെന്ന് പ്രതിയുടെ മൊഴി

ahmedabad plane crash updates

അഹമ്മദാബാദ് വിമാന ദുരന്തം: നാലുപേരെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് കേസെടുത്തു

Israel Attacks Iran

ആക്രമണം കടുപ്പിച്ച് ഇറാൻ; നെതന്യാഹു ബങ്കറിലെന്ന് റിപ്പോർട്ട്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Use

© Trailblazer Media Productions.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • World
  • Entertainment
  • Sports
  • Business
  • Sports English
  • Crime
  • Sci & Tech
  • Automobile
  • Travel
  • Explainer
  • Info
  • Ruchi
  • About Us
  • Contact Us
  • Privacy Policy
  • Terms of Use

© Trailblazer Media Productions.
Tech-enabled by Ananthapuri Technologies