ബെയ്ജിങ്: ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി വീണ്ടും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് തെരഞ്ഞെടുക്കപ്പെട്ടു. മൂന്നാം തവണയാണ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി ഷി ജിന്‍പിങ് തെരഞ്ഞെടുക്കപ്പെടുന്നത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 20-ാംത് പാര്‍ട്ടി കോണ്‍ഗ്രസാണ് ഷി ജിന്‍പിങിനെ വീണ്ടും തെരഞ്ഞെടുത്തത്.
ചൈനയെ നല്ല സോഷ്യലിസ്റ്റ് രാജ്യമാക്കി വളര്‍ത്തുന്നതിന് തന്നില്‍ വിശ്വാസമര്‍പ്പിച്ച എല്ലാവര്ക്കും നന്ദിയെന്ന് ഷി ജിന്‍പിങ് പ്രതികരിച്ചു. ചൈനയുടെ ചരിത്രത്തിലെ ഈ അപൂര്‍വ നിമിഷത്തെ ഷി യുഗപ്പിറവി എന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്.
സാമ്പത്തിക തകര്‍ച്ചയും കൊവിഡ് പ്രതിരോധവും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളും ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഷി പ്രതിരോധത്തിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ കൂടുതല്‍ കരുത്തോടെയാണ് അധികാരത്തുടര്‍ച്ച. ചൈനയെ സിറോ കൊവിഡ് രാജ്യമാക്കുക, തായ് വാന്‍ അധിനിവേശം എന്നിവയാണ് ഷിയുടെ ഹ്രസ്വകാല ലക്ഷ്യങ്ങളെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
Discussion about this post