വികാരസാന്ദ്രമായി നാടും വീടും; വിഷ്ണുപ്രിയയുടെ മൃതദേഹം സംസ്‌കരിച്ചു

പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം വീട്ടിലെത്തിച്ച മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച ശേഷമാണ് സംസ്‌കരിച്ചത്

കണ്ണൂര്‍: കണ്ണൂര്‍ പാനൂരില്‍ പ്രണയം നിരസിച്ചതിന്റെ പേരില്‍ യുവാവ് വെട്ടിക്കൊലപ്പെടുത്തിയ വിഷ്ണുപ്രിയയുടെ മൃതദേഹം സംസ്‌കരിച്ചു. നാട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളുമടക്കം നിരവധി ആളുകളാണ് അവസാനമായി വിഷ്ണുപ്രിയയെ ഒരുനോക്ക് കാണാന്‍ പാനൂര്‍ വള്ള്യായിലെ വീട്ടില്‍ എത്തിയത്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം വീട്ടിലെത്തിച്ച മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച ശേഷമാണ് സംസ്‌കരിച്ചത്.

ഉള്ളുപിടയുന്ന വേദനയോടെയാണ് സ്‌നേഹിച്ചിരുന്നവര്‍ വിഷ്ണുപ്രിയയ്ക്ക് അന്ത്യോപചാരം അര്‍പ്പിച്ചത്. പലരും വിങ്ങിപ്പൊട്ടി. വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ മൃതദേഹം വീട്ടുവളപ്പിലാണ് സംസ്‌കരിച്ചത്.

 

 

Exit mobile version