ഗവര്‍ണര്‍ക്കെതിരെ എല്‍ഡിഎഫ്; നവംബര്‍ 15ന് രാജ്ഭവനു മുന്നില്‍ ധര്‍ണ

അധികാര ദുര്‍വിനിയോഗമാണ് ഗവര്‍ണര്‍ നടത്തുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍

തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരെ നവംബര്‍ 15ന് രാജ്ഭവനു മുന്നില്‍ ധര്‍ണ നടത്താനൊരുങ്ങി എല്‍ഡിഎഫ്. ധര്‍ണയില്‍ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കും. പ്രതിഷേധ പരിപാടികള്‍ ജില്ലാതലങ്ങളിലും സംഘടിപ്പിക്കും. നവംബര്‍ രണ്ടിന് വിദ്യാഭ്യാസ വിദഗ്ധരെ ഉള്‍പ്പെടുത്തി സംസ്ഥാനതല കണ്‍വന്‍ഷന്‍ നടത്തും.

അധികാര ദുര്‍വിനിയോഗമാണ് ഗവര്‍ണര്‍ നടത്തുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഗവര്‍ണറുടെ വഴിവിട്ട നീക്കങ്ങള്‍ സംഘപരിവാര്‍ അജന്‍ഡയാണെന്നും സര്‍വകലാശാലകളുടെ സ്വയംഭരണാധികാരം തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു. സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച് നിയമവിരുദ്ധമായ അധികാര ദുര്‍വിനിയോഗം നടത്തി ആര്‍എസ്എസ് അനുഭാവികളെ തിരുകിക്കയറ്റാനാണ് ശ്രമിക്കുനന്തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗവര്‍ണര്‍ ഇല്ലാത്ത അധികാരം ഉപയോഗിക്കുകയാണെന്നും ഗവര്‍ണര്‍ കോടതിയാകേണ്ടെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു.

 

 

Exit mobile version