നിരപരാധിത്വം തെളിയിക്കും, പാര്‍ട്ടി തീരുമാനം ശിരസാ വഹിക്കുന്നു; എല്‍ദോസ് കുന്നപ്പിള്ളി

തനിക്കെതിരായ നടപടി കോണ്‍ഗ്രസില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകുന്നു എന്നതിന്റെ സൂചനയാണ്

തിരുവനന്തപുരം: പീഡന പരാതിയില്‍ പാര്‍ട്ടിക്ക് മുന്നിലും പൊതു സമൂഹത്തിലും നിരപരാധിത്വം തെളിയിക്കുമെന്ന് എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ. പാര്‍ട്ടി തീരുമാനം ശിരസാ വഹിക്കുന്നുവെന്നും വീഴ്ച്ച ഉണ്ടായെങ്കില്‍ അത് തിരുത്തുമെന്നും എല്‍ദോസ് പറഞ്ഞു. പരാതിക്കാരി പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ ഒന്നും ശരിയല്ലെന്നും എല്‍ദോസ് കൂട്ടിച്ചേര്‍ത്തു.

തനിക്കെതിരായ നടപടി കോണ്‍ഗ്രസില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകുന്നു എന്നതിന്റെ സൂചനയാണ്. ഇന്നും മണ്ഡലത്തില്‍ സജീവമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിനെ കോണ്‍ഗ്രസ് 6 മാസത്തേയ്ക്ക് സസ്പെന്‍ഡ് ചെയ്തു. കെപിസിസി, ഡിസിസി അംഗത്വത്തില്‍ നിന്നാണ് സസ്പെന്‍ഷന്‍. എംഎല്‍എയുടെ വിശദീകരണം പൂര്‍ണ്ണമായും തൃപ്തികരമല്ലെന്നാണ് കെപിസിസിയുടെ വിലയിരുത്തല്‍. ജനപ്രതിനിധി എന്ന നിലയില്‍ പുലര്‍ത്തേണ്ടിയിരുന്ന ജാഗ്രതയുണ്ടായില്ലെന്നുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ആറുമാസം നിരീക്ഷണക്കാലയളവ് ആയിരിക്കുമെന്നും അതിന് ശേഷം തുടര്‍നടപടിയുണ്ടാകുമെന്നും കെപിസിസി അറിയിച്ചു.

Exit mobile version