ബെംഗളൂരു: ഭര്‍ത്താവിന്റെ ആത്മഹത്യയില്‍ മനംനൊന്ത് യുവതി മകനെ കൊന്ന ശേഷം സ്വയം ജീവനൊടുക്കി. ഹോലെപ്പ മാരുതി (25) വാസന്തി(22) ഇവരുടെ ഒന്നര വയസ്സുകാരനായ മകന്‍ എന്നിവരാണ് മരിച്ചത്. ബെംഗളൂരു ബെലഗാവി താലൂക്കിലെ വന്താമൂരി ഗ്രാമത്തിലാണ് ദാരുണസംഭവം. വാസന്തിയെയും കുഞ്ഞിനെയും വെള്ളിയാഴ്ച വൈകിട്ടാണു മരിച്ച നിലയില്‍ കണ്ടെത്തിയത്.
വ്യാഴാഴ്ച രാത്രിയാണ് വാസന്തിയുടെ ഭര്‍ത്താവ് ഹോലെപ്പ മാരുതി വിഷംകഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും വെള്ളിയാഴ്ച രാവിലെ ആശുപത്രിയില്‍ വെച്ച് മരണം സംഭവിക്കുകയായിരുന്നു. ഏതാനും ദിവസങ്ങളായി ദമ്പതികള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ പതിവായിരുന്നതായി ബന്ധുക്കള്‍ പറയുന്നു. വ്യാഴാഴ്ച രാത്രിയും ഇവര്‍ തമ്മില്‍ വഴക്കുണ്ടായി. തുടര്‍ന്ന് ഹോലെപ്പ മാരുതി, കൃഷി ആവശ്യത്തിനായി വാങ്ങി സൂക്ഷിച്ചിരുന്ന കീടനാശിനി കഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഭര്‍ത്താവ് മരിച്ച ദിവസം ഉച്ചയോടെ വാസന്തി കുഞ്ഞുമായി വീടുവിട്ടിറങ്ങി. തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് ഗ്രാമത്തിനു പുറത്തെ വയലിലെ മരത്തില്‍ തൂങ്ങിയ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. സമീപത്തുനിന്നു കുഞ്ഞിന്റെ മൃതദേഹവും കണ്ടെത്തി. കുഞ്ഞിനെ കഴുത്തുഞെരിച്ച് കൊന്ന ശേഷം യുവതി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. ദമ്പതികള്‍ക്ക് മൂന്നു വയസ്സുള്ള ഒരു കുട്ടി കൂടിയുണ്ട്.
Discussion about this post