സിദ് ശ്രീറാമിന്റെ ശബ്ദത്തില്‍ ‘കരളോ വെറുതെ’; ഓ മേരി ലൈലയിലെ ആദ്യ ഗാനം പുറത്തുവിട്ടു

ശബരീഷ് വര്‍മ്മയുടെ വരികള്‍ക്ക് അങ്കിത് മേനോനാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്

ആന്റണി വര്‍ഗീസ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ഓ മേരി ലൈലയിലെ ആദ്യ ഗാനം പുറത്തുവിട്ടു. ‘കരളോ വെറുതെ’ എന്ന വീഡിയോ ഗാനമാണ് ഇപ്പോള്‍ റിലീസ് ചെയ്തിരിക്കുന്നത്. ശബരീഷ് വര്‍മ്മയുടെ വരികള്‍ക്ക് അങ്കിത് മേനോനാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. സിദ് ശ്രീറാം ഗാനം ആലപിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ ഗാനം സാമൂഹിക മാധ്യമങ്ങളില്‍ ഹിറ്റ് ആയിക്കഴിഞ്ഞു.

പ്രധാന കഥാപാത്രങ്ങളെ പരിചയപ്പെടുത്തി കൊണ്ട് കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഒരു ടീസര്‍ പുറത്തുവിട്ടിരുന്നു. ആന്റണി വര്‍ഗീസ് അല്‍പം റൊമാന്റിക്കായി എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ലൈലാസുരന്‍ എന്ന കഥാപാത്രത്തെമായാണ് പെപ്പെ ചിത്രത്തില്‍ എത്തുന്നത്. നവാഗതനായ അനുരാജ് ഒ.ബി കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആന്റണിയുടെ സഹപാഠിയായ അഭിഷേക് കെ.എസ് ആണ്.

സോന ഒലിക്കല്‍, നന്ദന രാജന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, സെന്തില്‍ കൃഷ്ണ, ശിവകാമി, ബ്രിട്ടോ ഡേവിസ്, ശ്രീജ നായര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൂടാതെ നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ഡോ.പോള്‍സ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാറനില്‍ ഡോ. പോള്‍ വര്‍ഗ്ഗീസാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ബബ്ലു അജുവാണ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ശ്രീ ഗോകുലം മൂവിസ് ആണ് ചിത്രം തീയേറ്ററുകളില്‍ എത്തിക്കുക. ഗോപി സുന്ദറിന്റേതാണ് പശ്ചാത്തല സംഗീതം. എഡിറ്റര്‍ കിരണ്‍ ദാസ്, സംഗീതം അങ്കിത്ത് മേനോന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജാവേദ് ചെമ്പ്. പി ആര്‍ ഒ ശബരി. ചിത്രം ഉടന്‍ തീയേറ്ററുകളില്‍ എത്തും.

Exit mobile version