ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ എവേ മത്സരം നാളെ; ഒഡീഷയ്‌ക്കെതിരെയും അറ്റാക്കിംഗ് ശൈലി

ചെന്നൈ:  കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ ഈ സീസണിലെ ആദ്യ എവേ മത്സരം നാളെ. ഒഡീഷയ്‌ക്കെതിരെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്നാമത്തെ മത്സരം. ആദ്യ രണ്ട് മത്സരങ്ങളിലും എന്ന പോലെ അറ്റാക്കിന് മുന്‍തൂക്കം നല്‍കിയുള്ള ഫുട്‌ബോള്‍ തന്നെയാകും കേരള ബ്ലാസ്റ്റേഴ്‌സ് സീസണില്‍ മൂന്നോട്ടും തുടരുക എന്ന് പരിശീലകന്‍ ഇവാന്‍ വുകമാനോവിച്. തന്റെ താരങ്ങള്‍ അറ്റാക്കിങ് ഫുട്‌ബോള്‍ ആസ്വദിക്കുന്നത് ആയാണ് തനിക്ക് കാണാ കഴിയുന്നത്. അവരുടെ കംഫേര്‍ട്ട് സോണിന് പുറത്ത് വന്ന സ്വയം മെച്ചപ്പെടാന്‍ അവര്‍ ഒരുക്കമാണ്. ഈ ടാക്ടിക്‌സ് തന്നെ ക്ലബ് തുടരും എന്നും കോച്ച് ഒഡീഷ മത്സരത്തിന് മുന്നോടിയായി പറഞ്ഞു.

ഒഡീഷ കരുത്തരായ ടീം ആണ്. എന്നാല്‍ തന്റെ ടീം കടുപ്പമുള്ള മത്സരങ്ങള്‍ കളിക്കാന്‍ തയ്യാറാണ് എന്നും വിജയം തന്നെയാകും ലക്ഷ്യമിടുന്നത് എന്നും ഇവാന്‍ പറഞ്ഞു. വിജയിച്ചാലും പരാജയപ്പെട്ടാലും ഈ ടീം കാര്യങ്ങളെ പോസിറ്റീവ് ആയാണ് കാണുന്നത്. ഈ താരങ്ങള്‍ എല്ലാം വിജയിക്കാന്‍ വേണ്ടി പോരാടുന്നവര്‍ ആണെന്നും ഇവാന്‍ പറഞ്ഞു.

ആദ്യ മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെതിരെ മികച്ച വിജയം നേടിയെങ്കിലും രണ്ടാം മത്സരം ബ്ലാസ്റ്റേഴ്‌സ് ദയനീയമായി പരാജയപ്പെട്ടു. എടികെക്കെതിരെ സംഭവിച്ച പാളിച്ചകള്‍ ഒഴിവാക്കാനായിരിക്കും മഞ്ഞപ്പട ശ്രമിക്കുക.

Exit mobile version