മാവോയെപ്പോലെ പ്രബലൻ; ഷി ജിൻപിങിന് പുതിയ അംഗീകാരവുമായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി

മൂന്നാം തവണയും ഷി ജിൻപിങിന് പ്രസിഡൻ്റാകാം

ബെയ്ജിങ്: ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ അതിശക്തനായ നേതാവായി മാറി പ്രസിഡൻ്റ് ഷി ജിൻപിങ്. പാർട്ടി സ്ഥാപക നേതാവ് മാവോ സെ തൂങിന് ശേഷമുള്ള  രാജ്യത്തെ ഏറ്രവും പ്രബലനായ നേതാവായി ഷിയെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി അംഗീകരിച്ചു. ഇതോടെ മൂന്നാം തവണയും ഷി ജിൻപിങ്ങിന് ചൈനീസ് പ്രസിഡൻ്റാകുമെന്നുറപ്പായി. ഏഴുദിവസമായി തുടരുന്ന ഇരുപതാമത് പാര്‍ട്ടി കോണ്‍ഗ്രസാണ്ഷി  ജിന്‍ പിങിൻ്റെ അധികാരം അരക്കിട്ടുറപ്പിച്ചത്.  സമ്മേളനം ഇന്ന് സമാപിച്ചു. പാർട്ടിയിലെ ഉന്നത നേതാക്കളുമായി ഷി ജിന്‍പിങ് ചർച്ച നടത്തി.

69കാരനായ  ഷി 2012 മുതല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയാണ്. ഇക്കൊല്ലം അദ്ദേഹം അധികാരത്തിലെത്തിയിട്ട് പത്തുവർൽം പൂർത്തിയാക്കും.  സ്റ്റാന്‍ഡിംഗ് കമ്മിറ്റി അദ്ദേഹത്തെ മൂന്നാം വട്ടവും തിരഞ്ഞെടുക്കും. രണ്ട് തവണ അധികാരത്തിലിരുന്ന ശേഷം മാറുന്ന പതിവാണ് ഷി തിരുത്തിക്കുറിച്ചത്.

മാവോ സേ തുങിനു ശേഷമുള്ള ഏറ്റവും ശക്തനായ ചൈനീസ് പരമോന്നത നേതാവാണ് ഷി. അധികാരത്തിൽ വന്നതിനുശേഷം ഷി വിപുലമായ അഴിമതി വിരുദ്ധ കാമ്പെയ്ൻ നടത്തി. ഇൻ്റർനെറ്റ് നിയന്ത്രണം കർശനമാക്കി. സൈനിക ചെലവുകൾ വർദ്ധിപ്പിച്ചു. കൂടുതൽ ഉറച്ച വിദേശനയം പിന്തുടരുന്നു.

അതേസമയം, ഷിക്ക് ചുറ്റുമുള്ള വ്യക്തിത്വ ആരാധന, സിൻജിയാങിലെ മനുഷ്യാവകാശ ലംഘനങ്ങൾ, ഹോങ്കോങിലെ രാഷ്ട്രീയ പ്രതിഷേധങ്ങൾ അടിച്ചമർത്തൽ എന്നിവയ്ക്ക് സർക്കാർ വിമർശിക്കപ്പെട്ടു. ഷിയുടെ ആശയങ്ങളും സിദ്ധാന്തങ്ങളും ഷി തോട്ട്‌സ് എന്നറിയപ്പെട്ടു. 2018ൽ അത് ഭരണഘടനയുടെ ഭാഗമായി ഉൾപ്പെടുത്തി. 2018ൽ ഷിക്ക് ആജീവനാന്തം അധികാരത്തിൽ തുടരാനും വഴിയൊരുങ്ങി.

 

Exit mobile version