കടന്നല്‍ക്കൂട്ടത്തിന്റെ കുത്തേറ്റ് അറുപത്തിയഞ്ചുകാരന്‍ മരിച്ചു; 18 ഓളം പേര്‍ക്ക് പരിക്ക്

തൊഴിലുറപ്പ് ജോലിക്കിടെയാണ് തൊഴിലാളികളെ കടന്നല്‍ക്കൂട്ടം ആക്രമിച്ചത്

വയനാട്: വയനാട് പൊഴുതനയില്‍ അറുപത്തിയഞ്ചുകാരന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു. പൊഴുതന തേവണ സ്വദേശി ടി. ബീരാന്‍കുട്ടി (65) ആണ് മരിച്ചത്. തൊഴിലുറപ്പ് ജോലിക്കിടെയായിരുന്നു ബീരാന്‍കുട്ടിക്ക് കടന്നല്‍ കുത്തേറ്റത്. കുത്തേറ്റ 18 ഓളം മറ്റു തൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൊഴിലുറപ്പ് ജോലിക്കിടെയാണ് തൊഴിലാളികളെ കടന്നല്‍ക്കൂട്ടം ആക്രമിച്ചത്.

Exit mobile version