തിരുവനന്തപുരം: അഴിമതിയ്ക്കും ലഹരിക്കും എതിരെ സംസ്ഥാന വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ സംഘടിപ്പിച്ച ബോധവത്കരണ മോട്ടോര്‍ ബൈക്ക് റാലി ഫ്ലാഗ് ഓഫ് ചെയ്തു. ഇന്നു രാവിലെ 11 മണിക്ക് കവടിയാര്‍ പാലസ് ജംഗ്ഷനില്‍ വെച്ചായിരുന്നു പരിപാടി. അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായിയും, അവിട്ടം തിരുനാള്‍ ആദിത്യ വര്‍മ്മയും ചേര്‍ന്നാണ് റാലി ഫ്ലാഗ് ഓഫ് ചെയ്തത്. വെള്ളയമ്പലത്തു നിന്ന് ആരംഭിച്ച റാലി തിരികെ കനകകുന്നില്‍ അവസാനിച്ചു. വനിതാ റൈഡര്‍മാര്‍ ഉള്‍പ്പെടെ അറുപതോളം പേരാണ് റാലിയില്‍ പങ്കെടുത്തത്.
അഴിമതി രഹിത കേരളം പദ്ധതിയുടെ ഭാഗമായി പൊതുജനങ്ങള്‍ക്ക് അവബോധം നടത്തുന്നതിന് വേണ്ടിയാണ് സംസ്ഥാന വിജിലന്‍സ് ആന്‍ഡ് ആന്റികറപ്ഷന്‍ ബ്യൂറോ ബൈക്ക് റാലി സംഘടിപ്പിച്ചത്.
Discussion about this post