പീഡനപരാതി; സിവിക് ചന്ദ്രന്‍ പൊലിസിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി

കഴിഞ്ഞ ദിവസം ഇയാളുടെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി റദ്ദാക്കിയിരുന്നു

തിരുവനന്തപുരം: യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ആക്ടിവിസ്റ്റ് സിവിക് ചന്ദ്രന്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി. കഴിഞ്ഞ ദിവസം ഇയാളുടെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി റദ്ദാക്കിയിരുന്നു. സര്‍ക്കാരും പരാതിക്കാരിയും നല്‍കിയ അപ്പീല്‍ അംഗീകരിച്ചാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം റദ്ദാക്കിയത്. ജസ്റ്റിസ് എ ബദ്‌റുദ്ദീനാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

2020 ഏപ്രില്‍ 17നാണ് പുസ്തക പ്രകാശനത്തിനായി കോഴിക്കോട് എത്തിയ അധ്യാപികയും എഴുത്തുകാരിയുമായ യുവതിക്കുനേരെ അതിക്രമം നടന്നത്. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍, പട്ടികജാതി -പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് സിവിക് ചന്ദ്രനെതിരെ കേസെടുത്തിരിക്കുന്നത്.

‘വുമണ്‍ എഗെയിന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ്’ എന്ന പേജിലൂടെയാണ് സിവിക് ചന്ദ്രന്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതി പറഞ്ഞത്. ഒരു സൗഹൃദ സമ്മേളനത്തിനു ശേഷം വഴിയില്‍ വച്ച് തന്റെ കൈയില്‍ കയറി പിടിക്കുകയും ശരീരത്തോട് ചേര്‍ത്തുപിടിക്കാന്‍ ശ്രമിക്കുകയും മോശമായി പെരുമാറുകയും ചെയ്‌തെന്നും യുവതി ആരോപിച്ചു.

 

 

Exit mobile version