കണ്ണൂര്‍: കണ്ണൂരിലെ പാനൂരില്‍ കഴുത്തിന് വെട്ടേറ്റ് യുവതി കൊല്ലപ്പെട്ട നിലയില്‍. പാനൂര്‍ വള്ളിയായി സ്വദേശിനി വിഷ്ണുപ്രിയ( 22 ) യെയാണ് രാവിലെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവസമയം പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്നു. മുഖംമൂടി ധരിച്ച ഒരാളെ കണ്ടിരുന്നതായി നാട്ടുകാരിലൊരാള്‍ പറഞ്ഞു. എന്നാല്‍ ഇക്കാര്യം പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ച് അന്വേഷണം നടന്നു വരുകയാണ്.