പ്ലസ് വണ്‍ വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം; പൊലീസുകാരന് സസ്‌പെന്‍ഷന്‍

കോഴിക്കോട് മാവൂര്‍ സ്റ്റേഷനിലെ ഡ്രൈവര്‍ അബ്ദുല്‍ അസീസിനെയാണു സസ്‌പെന്‍ഡ് ചെയ്തത്

മലപ്പുറം: കിഴിശേരിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ മര്‍ദിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍. കോഴിക്കോട് മാവൂര്‍ സ്റ്റേഷനിലെ ഡ്രൈവര്‍ അബ്ദുല്‍ അസീസിനെയാണു സസ്‌പെന്‍ഡ് ചെയ്തത്. കുഴിമണ്ണ ജിഎച്ച്എസ്എസില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി മൊറയൂര്‍ ചാത്തന്‍പടി ഉണ്ണിപ്പിലാക്കല്‍ മുഹമ്മദ് അന്‍ഷിദിനാണു മര്‍ദനമേറ്റത്. ഒക്ടോബര്‍ 13ന് വൈകിട്ട് ഏഴോടെയായിരുന്നു സംഭവം. മഫ്തിയിലെത്തിയ രണ്ടു പൊലീസുകാര്‍ ചേര്‍ന്ന് വിദ്യാര്‍ഥിയെ മര്‍ദ്ദിക്കുകയായിരുന്നു.

സ്‌കൂള്‍ കലോത്സവവുമായി ബന്ധപ്പെട്ടു പ്ലസ് വണ്‍, പ്ലസ്ടു വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. തുടര്‍ന്ന് വിഷയത്തില്‍ പൊലീസ് ഇടപെട്ടു. എന്നാല്‍ കലോത്സവം പൂര്‍ത്തിയായ ശേഷം വീട്ടിലേക്കു മടങ്ങാന്‍ ബസ് കാത്തുനില്‍ക്കവേ പൊലീസുകാരന്‍ വിദ്യാര്‍ഥികളെ അകാരണമായി മര്‍ദിച്ചെന്നാണ് ആരോപണം.

 

Exit mobile version