എല്‍ദോസ് കുന്നപ്പിള്ളില്‍ പൊലീസിന് മുന്നില്‍ ഹാജരായി; പാസ്‌പോര്‍ട്ടും ഫോണുകളും കൈമാറും

ഇതിനിടെ സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയതിന് പുതിയൊരു കേസ് കൂടി പേട്ട പൊലീസ് എല്‍ദോക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്

തിരുവനന്തപുരം: പീഡനക്കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എ ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി. തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഓഫിസില്‍ വെച്ചാണ് ചോദ്യം ചെയ്യല്‍. മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് എല്‍ദോസ് അന്വേഷണ സംഘത്തിന് മുന്നില്‍ എത്തിയത്. എല്‍ദോസിന്റെ പാസ്‌പോര്‍ട്ട് ഇന്ന് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. മൊബൈല്‍ ഫോണുകളും അന്വേഷണ സംഘത്തിന് കൈമാറും.

ഈ മാസം 22 മുതല്‍ അടുത്തമാസം ഒന്നു വരെ അന്വേഷണസംഘം ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം എന്നാണ് മുന്‍കൂര്‍ ജാമ്യവ്യവസ്ഥയിലെ നിര്‍ദ്ദേശം. ആവശ്യമെങ്കില്‍ എല്ലാ ദിവസവും ഹാജരാകണം. രാവിലെ 9 മുതല്‍ വൈകിട്ട് 7 വരെ അന്വേഷണ സംഘത്തിന് മുന്നില്‍ ഉണ്ടാവുകയും വേണം. ചോദ്യം ചെയ്യലും തെളിവെടുപ്പും ഈ ദിവസങ്ങളില്‍ നടക്കും. ഇതിനിടെ സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയതിന് പുതിയൊരു കേസ് കൂടി പേട്ട പൊലീസ് എല്‍ദോക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Exit mobile version