ഗുജറാത്ത്: ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ഗുജറാത്തില്‍ ട്രാഫിക് നിയമലംഘനങ്ങള്‍ക്കുള്ള പിഴ ഒഴിവാക്കി. ഒക്ടോബര്‍ 21 മുതല്‍ 27 വരെ 7 ദിവസമാണ് പിഴ ഒഴിവാക്കിയിരിക്കുന്നത്. മാത്രമല്ല നിയമ ലംഘനം നടത്തുന്നവര്‍ക്ക് ഗുജറാത്ത് പൊലീസ് പൂക്കളും നല്‍കും. ഗുജറാത്ത് ആഭ്യന്തര സഹമന്ത്രി ഹര്‍ഷ് സാംഘവിയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.
പിഴ ഈടാക്കില്ലെന്ന് മാത്രമല്ല നിയമ ലംഘകര്‍ക്ക് ഗുജറാത്ത് പൊലീസ് പൂക്കളും നല്‍കും. എന്നാല്‍ ആഘോഷ വേള കണക്കിലെടുത്ത് അനുവദിച്ച ഇളവ് നിയമം ലംഘിക്കാനുള്ള മാര്‍ഗമായി ആരും ഉപയോഗിക്കരുതെന്നും ഹര്‍ഷ് സാംഘവി വ്യക്തമാക്കി. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ മറ്റൊരു ജനപക്ഷ തീരുമാനങ്ങളില്‍ ഒന്ന് കൂടിയായി ഇതിനെ കണക്കാക്കണം എന്നും ഹര്‍ഷ് സാംഘവി കൂട്ടിച്ചേര്‍ത്തു.
വര്‍ഷാവസാനത്തോടെ ഗുജറാത്തില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഇപ്പോഴത്തെ തീരുമാനം. പതിറ്റാണ്ടുകളായി തുടരുന്ന ബിജെപി ഭരണം ജനങ്ങളെ അനുനയിപ്പിച്ച് സംസ്ഥാനത്ത് നിലനിര്‍ത്താനാണ് ഇത്തരം നിയമലംഘനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതെന്ന ആക്ഷേപം പരക്കെ ഉയരുന്നുണ്ട്.