ലണ്ടന്‍: അധികാരമേറ്റ് നാല്‍പത്തിനാലാം ദിവസം രാജി പ്രഖ്യാപിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രിയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവുമായ ലിസ് ട്രസിന് ഇനി പ്രതിവര്‍ഷം ഒരു കോടി രൂപ.
ദിവസങ്ങള്‍ മാത്രമാണ് ലിസ് ട്രസ് അധികാരത്തിലിരുന്നതെങ്കിലും, രാജ്യത്തിന്റെ മുന്‍ പ്രധാനമന്ത്രിയെന്ന നിലയില്‍ ആജീവനാന്തം ഈ തുക ലഭിക്കാന്‍ സാധ്യതയുണ്ട്. പ്രധാനമന്ത്രിയുടെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. നികുതിയിളവുകള്‍ അശാസ്ത്രീയമാണെന്ന് ആരോപണങ്ങളുണ്ടായി. പ്രതിസന്ധിയിലായ ബ്രിട്ടന്റെ സാമ്പത്തിക നിലയെ ഇതു കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കുമെന്നായിരുന്നു വിലയിരുത്തല്‍. താന്‍ പോരാളിയാണെന്നും തോറ്റുപിന്‍മാറില്ലെന്നും ലിസ് ട്രസ് പ്രതികരിച്ചിരുന്നു. എന്നാല്‍ തന്നെ ഏല്‍പിച്ച ദൗത്യം നിറവേറ്റാനായില്ലെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് ലിസ് ട്രസ് രാജിവെച്ചത്.