പ്രവൃത്തി പരിചയമേളക്കിടെ പന്തല്‍ തകര്‍ന്ന് വീണു; മുപ്പതോളം കുട്ടികള്‍ക്ക് പരിക്ക്

ഗുരുതരമായി പരിക്കേറ്റ രണ്ട് അദ്ധ്യാപകര്‍ മംഗലാപുരത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്

കാസര്‍കോട്: പ്രവൃത്തി പരിചയമേളക്കിടെ പന്തല്‍ തകര്‍ന്ന് വീണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. മഞ്ചേശ്വരത്തെ ബേക്കൂരിലാണ് സംഭവം. മുപ്പതോളം കുട്ടികള്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഇവരെ മംഗല്‍പാടിയിലുള്ള താലൂക്ക് ആശുപത്രിയിലും തൊട്ടടുത്തുള്ള ആശുപത്രിയിലുമായാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. രണ്ട് അദ്ധ്യാപകര്‍ക്കും സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവര്‍ മംഗലാപുരത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്.

നിര്‍മ്മാണത്തിലെ അപാകതയാണ് പന്തല്‍ തകര്‍ന്നു വീഴാന്‍ കാരണമായതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഉച്ചഭക്ഷണത്തിന്റെ സമയം ആയിരുന്നതിനാല്‍ പല കുട്ടികളും ഭക്ഷണശാലയിലായിരുന്നു. അതിനാലാണ് അപകടത്തിന്റെ തോത് കുറഞ്ഞതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

Exit mobile version