ഉപയോഗശൂന്യം; കേരളത്തിലെ പഴയ ബാലറ്റ് പെട്ടികള്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് നല്‍കാന്‍ ആലോചന

മറ്റു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കമ്മീഷനുകള്‍ കേരള സര്‍ക്കാരിനോട് ബാലറ്റ് ബോക്‌സുകളുടെ ലഭ്യതയെക്കുറിച്ച് ചോദിച്ചിരുന്നു

കാക്കനാട്: കേരളത്തില്‍ തിരഞ്ഞെടുപ്പുകള്‍ക്ക് വോട്ടിംഗ് യന്ത്രങ്ങള്‍ വന്നതോടെ പഴയ ബാലറ്റ് പെട്ടികള്‍ മറ്റ് സംസ്ഥാനങ്ങളിലെ തദ്ദേശ തിരഞ്ഞെടുപ്പിന് നല്‍കാന്‍ ആലോചന. ഇപ്പോഴും തദ്ദേശ തിരഞ്ഞെടുപ്പിന് ബാലറ്റ് പേപ്പറും ബാലറ്റ് ബോക്‌സുകളും ഉപയോഗിക്കുന്ന സംസ്ഥാനങ്ങളുണ്ട്. ഈ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കമ്മീഷനുകള്‍ കേരള സര്‍ക്കാരിനോട് ബാലറ്റ് ബോക്‌സുകളുടെ ലഭ്യതയെക്കുറിച്ച് ചോദിച്ചിരുന്നു. നൂറുകണക്കിന് ബാലറ്റ് പെട്ടികളാണ് പല ജില്ലകളിലായി അനാവശ്യമായി സൂക്ഷിച്ചിട്ടുള്ളത്. 12,000 ബാലറ്റ് ബോക്‌സുകളാണ് എറണാകുളം ജില്ലയില്‍ മാത്രം സ്റ്റോക്കുള്ളത്. വലിയ മാതൃകയിലുള്ള 7,000 ആല്‍വിന്‍ ബോക്‌സുകളും ചെറിയ മാതൃകയിലുള്ള 5,000 ഓറിയന്റല്‍ ബോക്‌സുകളും ഇവിടെയുണ്ട്.

2005ലെ തദ്ദേശ തിരഞ്ഞെടുപ്പിനാണ് കേരളത്തില്‍ അവസാനമായി ബാലറ്റ് പെട്ടികള്‍ ഉപയോഗിച്ചത്. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പുകള്‍ക്കും വോട്ടിംഗ് യന്ത്രങ്ങള്‍ഉപയോഗിച്ച് തുടങ്ങിയതോടെ ബാലറ്റ് പെട്ടികള്‍ പൂര്‍ണമായും ഒഴിവാകുകയായിരുന്നു.

Exit mobile version