മാഡ്രിഡ്: ലാലിഗയിലെ അപരാജിത കുതിപ്പ് തുടര്‍ന്ന് റയല്‍ മാഡ്രിഡ്. എവേ മത്സരത്തില്‍ എല്‍ച്ചയെ റയല്‍ മാഡ്രിഡ് പരാജയപ്പെടുത്തി. എതിരില്ലാത്ത മൂന്നു ഗോളിനായിരുന്നു റയല്‍ മാഡ്രിഡിന്റെ വിജയം. ആദ്യ പകുതിയില്‍ തന്നെ മൂന്ന് തവണ റയല്‍ മാഡ്രിഡ് വല കുലുക്കിയിരുന്നു. എന്നാല്‍ ബെന്‍സീമയുടെയും അലാബയുടെയും ആദ്യ പകുതിയിലെ ഗോളുകള്‍ നിഷേധിക്കപ്പെട്ടു.
11-ാം മിനുട്ടില്‍ ഫെഡെ വെല്വെര്‍ദെ ആണ് റയല്‍ മാഡ്രിഡിന് ലീഡ് നല്‍കിയത്. തന്റെ വീക്ക് ഫൂട്ട് കൊണ്ട് നേടിയ ഒരു കിടിലന്‍ ട്രിവേല ഗോളിലൂടെ ആണ് വാല്വെര്‍ദെ റയലിനെ മുന്നില്‍ എത്തിച്ചത്. സീസണിലെ വാല്വെര്‍ദെയുടെ ആറാം ഗോളായിരുന്നു ഇത്.
രണ്ടാം പകുതിയില്‍ ബെന്‍സീമയിലൂടെ രണ്ടാം ഗോള്‍ കൂടെ വന്നതോടെ റയലിന്റെ വിജയം ഉറപ്പായി. റോഡ്രിഗോയുടെ ബാക്ക് ഹീല്‍ പാസില്‍ നിന്നായിരുന്നു ബെന്‍സീമയുടെ ഫിനിഷ്. അവസനാം അസെന്‍സിയോയും റയലിനായി ഗോള്‍ നേടി.
ഈ ജയത്തോടെ റയല്‍ മാഡ്രിഡ് 10 മത്സരങ്ങളില്‍ നിന്ന് 28 പോയിന്റുമായി ഒന്നാമത് നില്‍ക്കുകയാണ്. ബാഴ്‌സലോണയെക്കാള്‍ 6 പോയിന്റ് മുന്നിലാണ് റയല്‍ ഇപ്പോള്‍.