ലണ്ടന്‍: സുവെല്ല ബ്രേവര്‍മാന്‍ ആഭ്യന്തരമന്ത്രി സ്ഥാനത്തു നിന്ന് രാജിവച്ചു. സ്വന്തം ഇമെയിലില്‍ നിന്ന് ഔദ്യോഗിക രേഖ അയച്ചതിനെത്തുടര്‍ന്നാണ് രാജി. ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയമല്ല ഈ രേഖയിലുള്ളതെങ്കിലും സര്‍ക്കാര്‍ നയം ഉള്‍ക്കൊള്ളുന്നതാണെന്നാണ് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ രേഖ ലഭിക്കാന്‍ യോഗ്യതയുള്ള ആള്‍ക്കല്ല അയച്ചതെന്നും ബിബിസിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
തെറ്റുപറ്റിയതിനാല്‍ ഉത്തരവാദിത്തമേറ്റെടുത്ത് രാജിവയ്ക്കുകയാണെന്ന് സുവെല്ല ബ്രേവര്‍മാന്‍ പ്രധാനമന്ത്രി ലിസ് ട്രസ്സിന് അയച്ച രാജിക്കത്തില്‍ പറയുന്നു. അതേസമയം, കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജനങ്ങളോടു നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നതില്‍ ഗുരുതരമായ ആശങ്കകളുണ്ടെന്നും ബ്രേവര്‍മാന്‍ പറയുന്നു.