മണിച്ചനെ മോചിപ്പിക്കണമെന്ന് സുപ്രീം കോടതി

പിഴ തുകയിലും ഇളവ് നല്‍കി കോടതി

ന്യൂ ഡല്‍ഹി :- കല്ലുവാതിക്കല്‍ വിഷമദ്യ ദുരന്തക്കേസിലെ പ്രതി മണിച്ചനെ പിഴ തുകയായ 30.45 ലക്ഷം ഈടാക്കാതെ മോചിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. പിഴ അടച്ചില്ലെന്ന പേരില്‍ മോചനം നിഷേധിക്കാനാകില്ലെന്നും ജസ്റ്റിസ് അനിരുദ്ധ ബോസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

കേസിലെ മറ്റ് രണ്ട് പ്രതികളായ വിനോദ് കുമാര്‍, മണികണ്ഠന്‍ എന്നിവരെ പിഴ അടയ്ക്കാതെ ജയില്‍ മോചിപ്പിച്ചതായി മണിച്ചന്റെ ഭാര്യ ഉഷയുടെ അഭിഭാഷക മാലിനി പൊതുവാള്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. വിനോദ് കുമാര്‍, മണികണ്ഠന്‍ എന്നിവര്‍ക്ക് പിഴ അടയ്ക്കാതെ മോചിപ്പിച്ചത് കൂടി കണക്കിലെടുത്ത് ആണ് മണിച്ചനെയും പിഴ അടയ്ക്കാതെ മോചിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്.

പിഴ തുക കേസിലെ ഇരകള്‍ക്ക് നഷ്ടപരിഹാരമായി നല്‍കേണ്ടതാണെന്നും സംസ്ഥാന സര്‍ക്കാര്‍ വാദിച്ചു. എന്നാല്‍ വ്യാജ മദ്യം തടയാന്‍ പരാജയപ്പെട്ടത് സര്‍ക്കാര്‍ അല്ലേയെന്ന് കോടതി ആരാഞ്ഞു. അതിനാല്‍ ഇരകള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കിക്കൂടെയെന്നും കോടതി വാക്കാല്‍ ആരാഞ്ഞു.
മണിച്ചന്റെ ശിക്ഷയില്‍ ജീവപര്യന്തം ഒഴിവാക്കിക്കൊടുത്തെങ്കിലും പിഴയൊടുക്കിയേ തീരൂവെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. 2000 ഒക്ടോബറില്‍ നടന്ന മദ്യദുരന്തത്തില്‍ 31 പേര്‍ മരിക്കുകയും ആറുപേര്‍ക്ക് കാഴ്ച നഷ്ടമാവുകയും 500 പേര്‍ ചികിത്സ തേടുകയും ചെയ്തിരുന്നു.

Exit mobile version