മട്ടൻകറിയെച്ചൊല്ലി വഴക്കിട്ട ദമ്പതികൾ മധ്യസ്ഥതയ്ക്കെത്തിയ അയൽക്കാരനെ അടിച്ചുകൊന്നു

സംഭവം നടന്നത് ഭോപ്പാലിൽ

ഭോപ്പാൽ: ചൊവ്വാഴ്ച മട്ടൻകറി ഉണ്ടാക്കുന്നതിനെ ചൊല്ലി വഴക്കിട്ട ദമ്പതികളെ പിടിച്ചുമാറ്റി, പ്രശ്നം പരിഹരിക്കാനെത്തിയ അയൽക്കാരനെ അടിച്ചുകൊന്നു. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം.  ഭോപ്പാൽ സ്വദേശിയായ പപ്പു ഐർവാറാണ് അയൽക്കാരനായ ബില്ലുവിനെ വീട്ടിൽക്കയറി അടിച്ചുകൊന്നത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടിൽ മട്ടൺ പാചകം ചെയ്യുന്നതിനെച്ചൊല്ലി പപ്പുവും ഭാര്യയും തമ്മിൽ വഴക്കുണ്ടായിരുന്നു. ചൊവ്വാഴ്ച മാംസാഹാരം ഉണ്ടാക്കുന്നതിനെ പപ്പുവിന്റെ ഭാര്യ എതിർത്തു.  ഇതാണ് ദമ്പതിമാർക്കിടയിൽ വഴക്കിന് കാരണമായത്. പപ്പുവും ഭാര്യയും തമ്മിലുള്ള തർക്കം തുടർന്നതോടെ അയൽക്കാരനായ ബില്ലു ഇത് പരിഹരിക്കാനായി ഇവരുടെ വീട്ടിലെത്തി .തുടർന്ന്, ദമ്പതിമാർ തമ്മിലുള്ള വഴക്ക് പരിഹരിച്ചശേഷം ബില്ലു സ്വന്തം വീട്ടിലേക്ക് മടങ്ങി. ഇതിനുപിന്നാലെയാണ് പപ്പു ബില്ലുവിന്റെ വീട്ടിലെത്തി ആക്രമണം നടത്തുകയും ബില്ലുവിനെ മർദ്ദിച്ച് കൊലപ്പെടുത്തുകയും ചെയ്തത്.

 

 

 

Exit mobile version