ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെ ഇനി മല്ലികാര്‍ജുന്‍ ഖര്‍ഗെ നയിക്കും. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കായി നടന്ന തിരഞ്ഞെടുപ്പില്‍ 8000ല്‍ അധികം വോട്ടു നേടിയാണ് ഖര്‍ഗെ വിജയം നേടിയത്. എതിര്‍ സ്ഥാനാര്‍ഥിയായി മത്സരിച്ച ശശി തരൂരിന് 1072 വോട്ടാണ് ലഭിച്ചത്. ഏറെക്കുറെ ഒറ്റയ്ക്ക് പോരാടിയ തരൂരിനും കരുത്തു തെളിയിക്കാനായി. ആകെ 9497 വോട്ടുകളാണ് പോള്‍ ചെയ്തത്.
രണ്ടര പതിറ്റാണ്ടോളം നീണ്ട ഇടവേളയ്ക്കു ശേഷമാണ് നെഹ്‌റു കുടുംബത്തിനു പുറത്തുനിന്ന് ഒരാള്‍ കോണ്‍ഗ്രസ് അധ്യക്ഷനാകുന്നത്. വലിയ ലീഡ് നിലയോടെ വിജയത്തിലേക്കെത്തിയ ഖര്‍ഗെയുടെ വസതിക്ക് മുന്നില്‍ രാവിലെ മുതല്‍ ആഘോഷങ്ങള്‍ നടക്കുകയാണ്.