ഏറ്റവും മോശം ദിവസം തിങ്കളാഴ്ച്ച; ഔദ്യോഗികമായി പ്രഖ്യാപനവുമായി ഗിന്നസ് ലോക റെക്കോര്‍ഡ്

അവധി ദിവസങ്ങള്‍ക്ക് ശേഷം തിങ്കളാഴ്ച വീണ്ടും സ്‌കൂളിലും ജോലി സ്ഥലങ്ങളിലുമെല്ലാം പോകേണ്ടി വരുന്നതിനാലാണിത്

ഏറ്റവും മോശം ദിവസം തിങ്കളാഴ്ചയാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് ഗിന്നസ് ലോക റെക്കോര്‍ഡ്. ഇന്നലെയായിരുന്നു തിങ്കളാഴ്ചയെ മോശം ദിവസവമായി ഗിന്നസ് പ്രഖ്യാപിച്ചത്.

ശനിയും ഞായറുമുള്ള അവധി ദിവസങ്ങള്‍ക്ക് ശേഷം തിങ്കളാഴ്ച വീണ്ടും സ്‌കൂളിലും കോളേജിലും ജോലി സ്ഥലങ്ങളിലുമെല്ലാം പോകേണ്ടി വരുന്നതുകൊണ്ട് തന്നെ തിങ്കളാഴ്ചയോട് പരക്കെ എല്ലാവര്‍ക്കും വെറുപ്പാണ്.

വന്‍ വരവേല്‍പ്പാണ് ഗിന്നസിന്റെ ഈ പ്രഖ്യാപനത്തിന് ലഭിച്ചിരിക്കുന്നത്. തങ്ങളുടെ മനസ് വായിച്ച റെക്കോര്‍ഡാണ് ഇതെന്ന തരത്തില്‍ നിരവധി പേര്‍ ട്വിറ്ററില്‍ ഗിന്നസ് പങ്കുവെച്ച പോസ്റ്റിന് കമന്റുകളിട്ടു. ഈ പ്രഖ്യാപനം വന്നിരിക്കുന്നതും തിങ്കളാഴ്ച തന്നെയാണ്.

Exit mobile version