കുട്ടികൾക്കായി സ്വാദൂറും മുട്ട ചോറ്

ആവശ്യമായ സാധനങ്ങൾ

1. ചോറ്  – 1 കപ്പ്
2. മുട്ട –  3 എണ്ണം
3. സവാള – 2 എണ്ണം ചെറുതായി അരിഞ്ഞത്
4. തക്കാളി –  1 എണ്ണം ചെറുതായി അരിഞ്ഞത്
5. പച്ചമുളക്  –  1 എണ്ണം ചെറുതായി അരിഞ്ഞത്
6. ഉപ്പ് – പാകത്തിന്
ആവശ്യമായ മസാല പൊടികള്‍
1.മുളക് പൊടി – 1 ടി സ്പൂണ്‍
2. മഞ്ഞള്‍പ്പൊടി – അര സ്പൂണ്‍

താളിക്കാന്‍ വേണ്ട സാധനങ്ങള്‍
1.എണ്ണ – രണ്ടു സ്പൂണ്‍
2.കടുക് – 1 ടി സ്പൂണ്‍
3.വറ്റല്‍ മുളക് – 2
4.കറിവേപ്പില – 1 തണ്ട്

തയ്യാറാക്കു ന്ന വിധം

ഒരു പാൻ ചൂടാക്കി കടുക് താളിക്കുക. അതിലേക്ക് ചെറുതായി അരിഞ്ഞ സവാള ചേർത്ത വഴറ്റുക. ആവിശ്യത്തിനു ഉപ്പ് ചേർക്കുക.  സവാള പെട്ടന്ന്  വയണ്ട് കിട്ടാൻ ഇത് സഹായിക്കും. ഒപ്പം ചെറുതായി അറിഞ്ഞു വച്ചിരിക്കുന്ന പച്ചമുളകും ചേർക്കുക. വയണ്ടതിനു ശേഷം തക്കാളി ചേർത്ത് ഇളക്കുക. പൊടികൾ എല്ലാം ചേർത്ത് പച്ച മണം മാറുന്നത് വരെ ഇളക്കി കൊടുക്കുക. ഉപ്പ് ചേർത്ത് നന്നായി അടിച്ച് പതപ്പിച്ച മുട്ട  ഈ പാനിലേക്ക് ഒഴിക്കുക. അടിയിൽ പിടിക്കാതെ  ഇളക്കുക. മുട്ട കൂട്ടിനൊപ്പം ചേരുന്നതിനു ശേഷം വേവിച്ച ചോർ ഇതിലോട്ട് ഇട്ട് നന്നായി യോജിപ്പിക്കണം.കൊതിയൂറും  മുട്ട ചോർ റെഡി. .

Exit mobile version