കൊച്ചി: പ്രശസ്ത ആര്‍ട്ട് ഡയറക്ടര്‍ കിത്തോ (82) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. വൃക്കസംബന്ധമായ രോഗത്തെ തുടര്‍ന്നു അദ്ദേഹം ഏറെ നാളായി ചികിത്സയിലായിരുന്നു.
അദ്ദേഹം മുപ്പതിലേറെ സിനിമകള്‍ക്ക് കലാസംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. പരസ്യകലാ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സിനിമ നിര്‍മിക്കുകയും സിനിമയ്ക്കു കഥയെഴുതുകയും ചെയ്തിട്ടുണ്ട്. കുട്ടിക്കാലത്തു തന്നെ ചിത്രരചനയിലും ശില്‍പനിര്‍മാണത്തിലും അദ്ദേഹത്തിന് അതീവ താല്പര്യമുണ്ടായിരുന്നു. ‘ഉണ്ണിക്കൃഷ്ണന്റെ ആദ്യ ക്രിസ്മസ്’ എന്ന സിനിമയുടെ നിര്‍മാതാവാണ് കിത്തോ.
കുറ്റിക്കാട്ട് പൈലിയുടേയും വെറോണിയുടേയും മകനായി കൊച്ചിയിലാണ് കിത്തോ ജനിച്ചത്. ലില്ലി ആണ് ഭാര്യ. മൂത്ത മകന്‍ അനില്‍ ദുബായിയിലാണ്. ഇളയ മകന്‍ കമല്‍ കിത്തോക്കൊപ്പം കൊച്ചിയില്‍ ‘കിത്തോസ് ആര്‍ട്ട്’ എന്ന സ്ഥാപനം നടത്തിയിരുന്നു.