പാകിസ്ഥാനില്‍ മുന്‍ ഹൈകോടതി ചീഫ് ജസ്റ്റിസ് വെടിയേറ്റു മരിച്ചു

വെടിവെയ്പില്‍ പരിക്കേറ്റ 2 പേര്‍ ചികിത്സയില്‍

ബലൂചിസ്താന്‍: പാകിസ്താനിലെ ബലൂചിസ്താനില്‍ മുന്‍ ഹൈകോടതി ചീഫ് ജസ്റ്റിസിനെ വെടിവെച്ചുകൊന്നു. മുഹമ്മദ് നൂര്‍ മസ്‌കന്‍സായ് ആണ് കൊല്ലപ്പെട്ടത്. ഖരാന്‍ ഏരിയയില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. ഇശാ നമസ്‌കാരത്തിനു ശേഷം മസ്ജിദില്‍ നിന്ന് മടങ്ങുമ്പോഴായിരുന്നു മുഹമ്മദ് നൂറിനു നേരേ അജ്ഞാതര്‍ വെടിയുതിര്‍ത്തത്. ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വെടിവെയ്പില്‍ രണ്ടുപേര്‍ക്ക് കൂടി പരുക്കേറ്റിട്ടുണ്ട്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇവരുടെ നില ഗുരുതരമാണ്. അതേസമയം വെള്ളിയാഴ്ച രാവിലെ മസ്തുങില്‍ റിമോട്ട് കണ്‍ട്രോള്‍ നിയന്ത്രിത ബോംബ് പൊട്ടിത്തെറിച്ച് മൂന്നുപേര്‍ കൊല്ലപ്പെട്ടിരുന്നു. നാലുപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

 

Exit mobile version