കടുത്ത സാമ്പത്തിക പ്രതിസന്ധി; ബ്രിട്ടിഷ് ധനമന്ത്രിയെ പുറത്താക്കി

ലിസ് ട്രസിന്റെ നേതൃത്വത്തിൽ പുതിയ സർക്കാർ അധികാരമേറ്റ് ആറാഴ്ച തികയും മുൻപാണ് നടപടി

ബ്രിട്ടീഷ് ധനമന്ത്രി ക്വാസി ക്വാർടെങ്ങിനെ മന്ത്രി സഭയിൽ നിന്നും പ്രധാന മന്ത്രി പുറത്താക്കി. ബ്രിട്ടൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെ നികുതി ഇളവ് പ്രഖ്യാപിച്ചത് വിപണിയിൽ വന്നു തകർച്ചയായി. പ്രധാനമന്ത്രി ലിസ് ട്രസിന്റെ നേതൃത്വത്തിൽ പുതിയ സർക്കാർ അധികാരമേറ്റ് ആറാഴ്ച തികയും മുൻപാണ് നടപടി. രാജ്യത്തെ സാമ്പത്തിക പരിഷ്കാരങ്ങളുടെ പേരിൽ ക്വാസി വൻ വിമർശനം നേരിട്ടിരുന്നു.

രാജ്യാന്തര നാണ്യനിധിയുടെ സമ്മേളനത്തിനായി വാഷിങ്ടനിലേക്ക് പുറപ്പെട്ട ക്വാസിയെ മടക്കി വിളിച്ചാണ് സഭയിൽ നിന്നും പുറത്താക്കിയത്.

ഇതോടെ 1970ന് ശേഷം ഏറ്റവും കുറഞ്ഞ കാലം മന്ത്രിആയിരിക്കുന്ന വ്യക്തിയായി ക്വാസി ക്വാർട്ടെങ് മാറി. മുൻ വിദേശകാര്യ, ആരോഗ്യ സെക്രട്ടറി ജെറമി ഹണ്ടാണ് ക്വാസിയുടെ പകരക്കാരൻ.

Exit mobile version