സ്വര്‍ണ്ണവില കുത്തനെ ഇടിഞ്ഞു

ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് ഇന്ന് കുറഞ്ഞത്

സംസ്ഥാനത്ത് സ്വര്‍ണ വില കുത്തനെ ഇടിഞ്ഞു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.

രണ്ട് ദിവസം ഒരേ വിലയായിരുന്നു. ഇന്ന് ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4620 രൂപയും പവന് 36960 രൂപയും ആണ് ഇന്നത്തെ നിരക്ക്.
ഇതിനു മുന്‍പ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് ഒക്ടോബര്‍ 1, 2 തീയതികളില്‍ ആയിരുന്നു. ഗ്രാമിന് 4,650 രൂപയും പവന് 37,200 രൂപയിലുമാണ് അന്ന് വ്യാപാരം നടന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില ഒക്ടോബര്‍ 6 മുതല്‍ 9 വരെ രേഖപ്പെടുത്തിയ ഗ്രാമിന് 4,785 രൂപയും പവന് 38,280 രൂപയുമാണ്. ഒരാഴ്ചയ്ക്കുള്ളില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1320 രൂപയാണ് ഇടിഞ്ഞത്. ഗ്രാമിന് 165 രൂപയും കുറഞ്ഞു.

Exit mobile version