തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ ആത്മകഥാ പുസ്തകമായ ‘ചതിയുടെ പത്മവ്യൂഹം’ പുറത്തിറങ്ങി. സ്വപ്നയും ശിവശങ്കറും തമ്മിലുണ്ടായിരുന്ന അടുപ്പത്തെ കുറിച്ചും ആ ബന്ധം സാധൂകരിക്കുന്ന ചിത്രങ്ങളുമടക്കം പുസ്തകത്തിലുണ്ട്. സ്വര്‍ണകള്ളക്കടത്തു കേസുമായി ബന്ധപ്പെട്ട് സ്വപ്ന ഇതുവരെ പുറത്തുപറഞ്ഞിട്ടുള്ള കാര്യങ്ങള്‍ക്കു പുറമേ അവരുടെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളും ചിത്രങ്ങളും പുസ്തകത്തില്‍ പറയുന്നുണ്ട്.