തിരുവനന്തപുരം: സംസ്ഥാനത്ത് ചെള്ളുപനി ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ വിശദപഠനം നടത്താനൊരുങ്ങി ഐസിഎംആര്‍. സംസ്ഥാന ആരോഗ്യ വകുപ്പുമായി സഹകരിച്ചാണ് ചെള്ളു പനിയെക്കുറിച്ച് ഐസിഎംആര്‍ പഠനം നടത്തുന്നത്. പുതുച്ചേരി വെക്ടര്‍ കണ്‍ട്രോള്‍ റിസര്‍ച്ച് സെന്ററിലെ വിദഗ്ധരാവും പഠനത്തിനെത്തുക. സംസ്ഥാനത്ത് ഈ വര്‍ഷം 597 പേര്‍ക്ക് ചെള്ളു പനി സ്ഥിരീകരിച്ചിരുന്നു. ഇതില്‍ 14 പേര്‍ക്ക് ജീവന്‍ നഷ്ടമായി.
മൃഗങ്ങളുടെ ശരീരത്തിലുള്ള ചെള്ളുകള്‍ കടിക്കുന്നതിലൂടെയാണ് മനുഷ്യനിലേക്ക് ഈ രോഗാണു കടക്കുന്നത്. എന്നാല്‍ പലപ്പോഴും ഇതുമൂലം ഉണ്ടാകുന്ന പനിയുടെ കാരണം തിരിച്ചറിയാതെ പോകും. അതോടെ ഇത് തലച്ചോറിനേയും ഹൃദയത്തേയും ബാധിക്കുകയും രോഗി കൂടുതല്‍ ഗുരുതരാവസ്ഥയിലേക്ക് പോവുകയുമാണ് ചെയ്യുന്നത്.