ശാരീരികാരോഗ്യത്തോളം തന്നെ പ്രധാനമാണ് മാനസികാരോഗ്യവും. വിഷാദം, ഉത്കണ്ഠ പോലുള്ള മാനസികപ്രശ്നങ്ങള്‍ ഇന്ന് ഒത്തിരി പേര് അനുഭവിക്കുന്നുണ്ട്. എന്നാല്‍ പലരും ഇതിന് വേണ്ടത്ര പ്രാധാന്യം നല്‍കുന്നില്ല എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. കൂടെ ഉള്ളവര്‍ ഏതു തരം മാനസികാവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് പലര്‍ക്കും അറിയില്ല. ഇവ മാത്രമല്ല ബൈപോളാര്‍- സ്കീസോഫ്രീനിയ പോലുള്ള ചികിത്സ നിര്‍ബന്ധമായിട്ടുള്ള രോഗങ്ങളും ഇന്ന് ചര്‍ച്ചകളില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. എന്നാല്‍ പലര്‍ക്കും ഇതിനെ പറ്റി വലിയ ധാരണയൊന്നുമില്ല എന്നതാണ് മറ്റൊരു സത്യം.
ഒരു വ്യക്തി ജീവിക്കുന്ന ചുറ്റുപാടുകളും മാനസികാരോഗ്യത്തെ വലിയ രീതിയില്‍ സ്വാധീനിക്കുന്നുണ്ട്. അത്തരത്തില്‍ മോശം ബാല്യകാലത്തിന്റെ ഭാഗമായ വ്യക്തിയില്‍ മുതിര്‍ന്ന് വരുമ്പോള്‍ ഒഡിസി (ഒബ്സസീവ് കംപല്‍സറി ഡിസോര്‍ഡര്‍), വിഷാദം, ഉത്കണ്ഠ പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതകളേറെയാണ്.
ബാല്യകാലത്തില്‍ മറ്റുള്ളവരില്‍ നിന്നുണ്ടാകുന്ന ചില മോശം അനുഭവങ്ങള്‍ വ്യക്തിയുടെ മനസില്‍ ആഴത്തില്‍ തന്നെ പതിഞ്ഞിരിക്കാം. ഇത് പില്ക്കാലത്ത് ആള്‍ക്കാരെ വിശ്വാസിക്കുന്നതില് നിന്ന് വ്യക്തിയെ സ്വയം വിലക്കാം.
അതുപോലെ തന്നെ പ്രിയപ്പെട്ടവര്‍ ഉപേക്ഷിച്ചുപോകുമോ എന്ന ഭയവും ഇത്തരക്കാരില്‍ എപ്പോഴുമുണ്ടാകും. സ്നേഹം നഷ്ടപ്പെടുന്ന ഒരവസ്ഥ ഇവരെ സംബന്ധിച്ചിടത്തോളം താങ്ങാനാവില്ല. ഇത്തരം ചിന്തകളും അവരെ നിരന്തരം വേട്ടയാടും. ഇത്തരം ചിന്തകളിലൂടെ ഉണ്ടാകുന്ന പ്രവൃത്തികള്‍ മറ്റുള്ളവരുമായുള്ള ഇവരുടെ ബന്ധത്തെ പ്രതികൂലമായിത്തന്നെ ബാധിക്കാം. മാതാപിതാക്കളുടെ മരണം, വിവാഹമോചനം എന്നിങ്ങനെയുള്ള സാഹചര്യങ്ങള്‍ വ്യക്തികളില്‍ കൂടുതലായി ഈ പ്രശ്നം സൃഷ്ടിക്കാം.
മാത്രമല്ല ഇത്തരക്കാര്‍ ജീവിതത്തില്‍ വരുന്ന ചെറിയ പ്രതിസന്ധികളില്‍ പോലും പെട്ടെന്ന് തളര്‍ന്നു പോയേക്കാം. ഏത് സാഹചര്യത്തിലും നെഗറ്റീവ് ആയി ചിന്തിക്കാന്‍ ഇത് ഇടവരുത്തും. പെട്ടെന്ന ദേഷ്യം വരുകയും, സംയമനം പാലിക്കാന്‍ കഴിയാതിരിക്കുകയുമൊക്കെ ഇതിന്റെ ഫലമായി ഉണ്ടകും.
ഇത്തരം പ്രശ്നങ്ങള്‍ വ്യക്തി സ്വയം തിരിച്ചറിയേണ്ടത് അനിവാര്യമാണ്. നല്ലൊരു നാളേയ്ക്കായി കൗണ്‍സിലിംഗിലൂടെ ഇത്തരം മാനസിക പ്രശ്നങ്ങള്‍ മാറ്റിയെടുക്കേണ്ടതും അത്യാവശ്യമാണ്.
Discussion about this post