ഓരോ 10 വര്‍ഷത്തിലും ആധാര്‍ പുതുക്കണമെന്ന് യുഐഡിഎഐ

ഓണ്‍ലൈനായോ ആധാര്‍ കേന്ദ്രങ്ങളിലൂടെയോ അപ്ഡേഷന്‍ നടത്താം

ഡല്‍ഹി: രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയല്‍ രേഖയായ ആധാര്‍ കാര്‍ഡ് അപ്‌ഡേറ്റ് ചെയ്യണമെന്ന് യുഐഡിഎഐ. പത്ത് വര്‍ഷത്തിലധികം പഴക്കമുള്ള ആധാര്‍ കാര്‍ഡുകളാണ് അപ്‌ഡേറ്റ് ചെയ്യേണ്ടത്. ഓണ്‍ലൈനായോ ആധാര്‍ കേന്ദ്രങ്ങളിലൂടെയോ അപ്ഡേഷന്‍ നടത്താമെന്ന് യുഐഡിഎഐ അറിയിച്ചു. അതേസമയം ഈ പുതുക്കല്‍ നിര്‍ബന്ധമാണോ എന്ന കാര്യം യുഐഡിഎഐ വ്യക്തമാക്കിയിട്ടില്ല.
തിരിച്ചറിയല്‍ രേഖകള്‍ പുതുക്കുന്നത് പോലെ, ഓരോ 10 വര്‍ഷത്തിലും ആധാര്‍ പുതുക്കണം. വ്യക്തിഗത വിശദാംശങ്ങള്‍, ഫോണ്‍ നമ്പറുകള്‍, വിലാസങ്ങള്‍, ഫോട്ടോഗ്രാഫുകള്‍ എന്നിവ ഓരോ 10 വര്‍ഷത്തിലും പുതുക്കണം. ഒരു പുതിയ ആധാര്‍ കാര്‍ഡ് എടുക്കുന്നതിന് സമാനമാണ് ഈ അപ്‌ഡേഷന്‍.

 

 

Exit mobile version