കൊച്ചി: മനുഷ്യ മനസ്സാക്ഷിയെ നടുക്കിയ പത്തനംതിട്ട പ്രതികള്‍ റിമാന്‍ഡില്‍. പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവല്‍ സിങ്, ഭാര്യ ലൈല എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. രണ്ടാഴ്ചത്തേക്കാണ് ഇവരെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ രാവിലെ പ്രതികളെ ഹാജരാക്കിയിരുന്നു. പത്തു ദിവസത്തേക്കു പ്രതികളെ കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം. വേറെ സ്ത്രീകളെയും പൂജയില്‍ പങ്കാളിയാകാന്‍ ആവശ്യപ്പെട്ട് മുഹമ്മദ് ഷാഫി സമീപിച്ചെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ ചോദ്യം ചെയ്യല്‍ നടത്തണമെന്ന് പൊലീസ് നിലപാടെടുത്തിരിക്കുന്നത്.
അതിനിടെ, താന്‍ വിഷാദ രോഗിയാണെന്നും ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുണ്ടെന്നും ലൈല കോടതിയെ അറിയിച്ചു. പൊലീസിനെതിരെ പരാതിയില്ലെന്ന് പ്രതികള്‍ കോടതിയില്‍ പറഞ്ഞു. കാക്കനാട് ജില്ലാ ജയിലിലേക്കാണ് റിമാന്‍ഡില്‍ വിട്ട പ്രതികളെ കൊണ്ടുപോവുക. ഇന്നു തന്നെ കസ്റ്റഡി അപേക്ഷ പൊലീസ് നല്‍കും. ഇന്നു പുലര്‍ച്ചയോടെ കൊച്ചിയില്‍ എത്തിച്ച പ്രതികളെ കടവന്ത്ര സ്റ്റേഷനില്‍ എത്തിച്ചതിന് ശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്.
Discussion about this post